കുഴഞ്ഞ് വീണ വീട്ടമ്മയ്ക്ക് ചികിത്സ നല്‍കിയില്ലെന്ന് പരാതി
പുല്‍പ്പള്ളി: പുല്‍പ്പള്ളി കൃഷിഭവനില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിനെത്തിയ ശേഷം കുഴഞ്ഞ് വീണ വീട്ടമ്മയ്ക്ക് ഡോക്ടര്‍ യഥാസമയം ചികിത്സ നല്‍കിയില്ലെന്ന് പരാതി. പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ ചടങ്ങ് നടന്നുകൊണ്ടിരിക്കെ എരിയപള്ളി വടക്കേക്കര കുശന്റെ ഭാര്യ ഉഷയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തൊട്ടടുത്തെ…
വെള്ളച്ചാലിൽ വീണ്ടും പുലി
ചീരാൽ വെള്ളച്ചാലിൽ വീണ്ടും പുലി ഇറങ്ങി.വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ വളർത്തുനായയെ പുലി കൊന്നു. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. ഇന്നലെയും സ്ഥലത്ത് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
വിദ്യാർത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍
കാറ്റാടി കവല തെല്ലിയാങ്കല്‍ ദില്‍ഷാദ്,ചിത്ര ദമ്പതികളുടെ മകന്‍ ടി.ഡി. ഋഷികേശ് (14) ആണ് മരിച്ചത്.പുറത്ത് പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.മൃതദേഹം ബത്തേരി താലൂക്ക്…
വേടന് എതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് 2 യുവതികൾ
തിരുവനന്തപുരം ∙ റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. ഇരുവരും…
അസംബ്ലിക്കിടെ വികൃതി;അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു
കാസർകോട്∙ അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് പ്രധാന അധ്യാപകന്റെ മർദനമേറ്റത്. ഈ മാസം 11ന് സ്കൂൾ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചു മറ്റു വിദ്യാർഥികൾക്കൊപ്പം ലൈനിൽ നിന്നിരുന്ന കുട്ടിയുടെ…
വിവാഹേതര ബന്ധത്തിനുള്ള ‘ശിക്ഷ’; അമ്മയെ മുറിയിൽ പൂട്ടിയിട്ട് 2 തവണ ബലാത്സംഗം ചെയ്തു, മകൻ അറസ്റ്റിൽ
ന്യൂഡൽഹി∙ അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ നൽകിയ പരാതിക്കു പിന്നാലെയാണ് മകൻ അറസ്റ്റിലായത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്.…
ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു;പ്രതിയെ പൊക്കി വയനാട് സൈബർ പോലീസ്
കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പോലീസ്. സുപര്‍നപൂര്‍ ജില്ലയിലെ ലച്ചിപൂര്‍, ബുര്‍സാപള്ളി സ്വദേശിയായ രഞ്ചന്‍ മാലിക് (27) നെയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ഷജു ജോസഫും…
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം:സ്ഥിരീകരിച്ചത് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഓമശ്ശേരി സ്വദേശിയാണ്…
വെറ്ററിനറി ഡോക്ടറെ മർദ്ദിച്ചതായി പരാതി
കോഴിക്കോട്: കൂത്താളിയിൽ വെറ്ററിനറി ഡോക്ടർക്ക് മർദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദനമേറ്റത്. പശുവിനെ ചികിത്സിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മർദിക്കുകയായിരുന്നു. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക…
















