തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

Spread the love

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും.

ഇത് സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ച അപേക്ഷകളിലും ആക്ഷേപങ്ങളിലും ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് ഇത്തരമൊരു നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയത്.

  • Related Posts

    ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ : വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ

    Spread the love

    Spread the love  കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ…

    വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്

    Spread the love

    Spread the love    കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.പൗലോസ്.   കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വിലപ്പോകില്ലെന്നും മാനന്തവാടി മണ്ഡലം ഇത്തവണ…

    Leave a Reply

    Your email address will not be published. Required fields are marked *