ഇൻസ്റ്റഗ്രാം വഴി പരിചയം; പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ 5 പേർ അറസ്റ്റിൽ
നാദാപുരത്ത് പത്താം ക്ലാസുകാരിയെ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ഏറാമല പുത്തലത്ത് താഴെകുനി ആദിത്യൻ(19), വള്ള്യാട് പാറേമ്മൽ ആദിത്യൻ (19), കോട്ടപ്പള്ളി മഠത്തിൽ സായൂജ് (19), ആയഞ്ചേരി കൊട്ടോങ്ങിയിൽ സായൂജ് (20), ആയഞ്ചേരി തയ്യിൽ അനുനന്ദ് (18)…
തളിപ്പറമ്പിൽ വൻ തീപിടിത്തം: 10 കടകൾ കത്തിയമർന്നു; തീ നിയന്ത്രിക്കാൻ ശ്രമം
തളിപ്പറമ്പ് ∙ കണ്ണൂരിലെ തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപീടിത്തം. ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു.…
ദീർഘകാലം ഈ വേദനസംഹാരി ഉപയോഗിക്കുന്നത് അപകടം; ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം തകരാറിലാകും, മുന്നറിയിപ്പുമായി പഠനം
വ്യാപകമായി ഉപയോഗിക്കുന്ന ട്രമഡോൾ വേദനസംഹാരി സുരക്ഷിതമോ ഫലപ്രദമോ ആയിരിക്കില്ലെന്ന് പഠനം. ബിഎംജെ എവിഡൻസ്-ബേസ്ഡ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരുന്നിന്റെ ദീർഘകാല ഉപയോഗം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും പഠനം പറയുന്നു. സാധാരണയായ നിർദേശിക്കപ്പെടുന്ന വേദനസംഹാരികളിൽ…
കര്‍ണാടകയില്‍ ഇനി ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി; സ്വകാര്യ മേഖലയിലും ബാധകം
ബെംഗളൂരു: വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ആര്‍ത്തവ അവധി നയത്തിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. നയപ്രകാരം, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍,…
രണ്ട് വയസുകാരനെ തല്ലി; പ്രതിക്ക് 1000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി
ദുബൈ: രണ്ട് വയസുകാരനായ കുട്ടിയെ തല്ലിയെന്ന പരാതിയിൽ പ്രതിക്ക് പിഴ ശിക്ഷ. ദുബൈയിലെ മിസ്ഡിമെനർ കോടതിയാണ് പ്രതിക്ക് 1000 ദിർഹം ശിക്ഷ വിധിച്ചത്. പ്രതിയുടെ മകളെ ശല്യപ്പെടുത്തിയതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.…
വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് പാക്കേജില്‍ സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം തേടിയാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരമണിക്കൂറോളം കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, എന്നാല്‍…
അധ്യാപികയുടെ ആത്മഹത്യ: സ്കൂട്ടറിൽ ഇരുന്ന സ്ത്രീ ചെകിട്ടത്ത് അടിച്ചു; കയർത്തു സംസാരം, ശേഷം മർദനം: സിസിടിവി ദൃശ്യം പുറത്ത്
കടമ്പാറിൽ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തിൽ, അധ്യാപികയെ മർദിക്കുന്നുവെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്ത്. മൂന്നു സ്ത്രീകൾ സംസാരിക്കുന്നതും ഇതിൽ ഒരാളെ മർദിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. മർദനമേൽക്കുന്നത് ആത്മഹത്യ ചെയ്ത അധ്യാപികയാണെന്നാണ് നാട്ടുകാർ പറയുന്നത്. കടമ്പാർ സ്കൂളിന് സമീപത്തെ ചെമ്പപദവിലെ…
ആശുപത്രിയില്‍ കൊലപാതകം, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമം
തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഭാസുരന്‍ ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.…
4 മാസം മുൻപ് വിവാഹം, ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; സ്ത്രീധന പീഡനമെന്ന് ആരോപണം
ബെംഗളൂരു∙ കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്. സാക്ഷി (20) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആകാശ് കാമ്പാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബന്ധുവിന്റെ വീട്ടിൽ പോയ ആകാശിന്റെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്…
വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപത്ത് നിന്ന് വാക്കത്തി കണ്ടെത്തി, ദുരൂഹത
കോട്ടയം തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) നെയാണ് കഴുത്തിനു ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ലീന മാനസിക വെല്ലുവിളി…
















