ആശുപത്രിയില്‍ കൊലപാതകം, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമം

Spread the love

തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഭാസുരന്‍ ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

 

 

 

ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം തീയതി മുതല്‍ ജയന്തി എസ് യുടി ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക രോഗിയായ ജയന്തിക്ക് ഡയാലിസിസ് അടക്കമുള്ള ചികിത്സകളാണ് നല്‍കി വന്നിരുന്നത്. അതിനിടെയാണ് ജയന്തിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഭാസുരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 

പ്രകോപനത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. ഭാര്യയുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാസുരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഭാസുരന്റെ മൊഴിയെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഭാസുരന്‍ ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം തീയതി മുതല്‍ ജയന്തി എസ് യുടി ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക രോഗിയായ ജയന്തിക്ക് ഡയാലിസിസ് അടക്കമുള്ള ചികിത്സകളാണ് നല്‍കി വന്നിരുന്നത്. അതിനിടെയാണ് ജയന്തിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഭാസുരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പ്രകോപനത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. ഭാര്യയുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാസുരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഭാസുരന്റെ മൊഴിയെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *