ദീർഘകാലം ഈ വേദനസംഹാരി ഉപയോഗിക്കുന്നത് അപകടം; ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം തകരാറിലാകും, മുന്നറിയിപ്പുമായി പഠനം

Spread the love

വ്യാപകമായി ഉപയോഗിക്കുന്ന ട്രമഡോൾ വേദനസംഹാരി സുരക്ഷിതമോ ഫലപ്രദമോ ആയിരിക്കില്ലെന്ന് പഠനം. ബിഎംജെ എവിഡൻസ്-ബേസ്ഡ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരുന്നിന്റെ ദീർഘകാല ഉപയോഗം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും പഠനം പറയുന്നു.

 

 

സാധാരണയായ നിർദേശിക്കപ്പെടുന്ന വേദനസംഹാരികളിൽ ഒന്നാണ് ട്രമഡോൾ. എന്നാൽ, ഇത് പരിമിതമായ ഫലം മാത്രമേ നൽകൂവെന്ന് വിഗദ്ധർ സൂചിപ്പിക്കുന്നു. പല രോഗികൾക്കും അതിൻ്റെ ഗുണങ്ങളെക്കാൾ അപകടസാധ്യതകൾ കൂടുതലായിരിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

fibromyalgia, osteoarthritis, ഞരമ്പുകൾക്കുണ്ടാകുന്ന തകരാറുകൾ, നടുവേദന തുടങ്ങിയ രോഗങ്ങൾ മൂലമുള്ള വിട്ടുമാറാത്ത വേദന ചികിത്സിക്കുന്നതിനായി രണ്ട് മുതൽ 16 ആഴ്ചവരെ ട്രമഡോൾ ഗുളികകൾ ഉപയോഗിച്ചവരെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ശരാശരി 58 വയസ്സുള്ള 6,506 പേർ പങ്കെടുത്ത 19 ക്ലിനിക്കൽ ട്രയലുകൾ ഗവേഷകർ അവലോകനം ചെയ്തു.

 

ട്രമഡോൾ വേദനയ്ക്ക് ചെറിയ ആശ്വാസം മാത്രമാണ് നൽകുന്നതെന്ന് പഠനം വ്യക്തമാക്കി. കൂടാതെ, പ്ലാസിബോ ഉപയോഗിച്ചവരെ അപേക്ഷിച്ച് ട്രമഡോൾ ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾക്കുള്ള സാധ്യത ഇരട്ടിയായിരുന്നു. നെഞ്ചുവേദന, കൊറോണറി ആർട്ടറി രോഗം, ഹൃദയസ്തംഭനം തുടങ്ങിയ വർധിച്ച ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരുന്നു ഇതിന് പ്രധാന കാരണം.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *