195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ സംഭവം: ഒരാൾ പിടിയിൽ

മുത്തങ്ങ: പൊൻകുഴിയിൽ വെച്ച് 195 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് ജസീം ആണ് പിടിയിലായത്. ഈ കേസിൽ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വയനാട് അസിസ്റ്റന്റ് എക്സൈസ്…

ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

        പേരിയ നെടുമ്പയിൽ ചുരത്തിൽ ട്രാവലർ കാറിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർക്ക്.അല്പസമയം മുൻപാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.          

കെ എസ് ആര്‍ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചേരമ്പാടി : തൃശൂരില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചേരമ്പാടി പള്ളിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. ചേരമ്പാടി സ്വദേശി പ്രിന്‍സാണ് മരിച്ചത്.ഇന്നലെ രാവിലെയാണ് പ്രിന്‍സ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.

പതിനാലുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

പൊഴുതന: പൊഴുതന ആനോത്ത് മുത്താറികുന്ന് ഭാഗത്ത് പതിനാലുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. മേപ്പാടി പാലവയല്‍ സ്വദേശി ആര്യദേവാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആര്യദേവിന്റെ അച്ഛന്‍ അനിലിന്റെ ഒന്നാം ചരമവാര്‍ഷിക ചടങ്ങുകള്‍ക്കായി ഇളയച്ഛന്റെ പെരുങ്കോടയിലെ വീട്ടിലെത്തിയതായിരുന്നു ആര്യദേവ്. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം കളിക്കവെ…

തൊഴിലുറപ്പ് തട്ടിപ്പിൽ നടന്നത് വ്യത്യസ്തമായ കളികൾ; ബില്ലുകൾ പുറത്ത്

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളുകള്ളികള്‍ ഓരോന്നായി പുറത്തേക്ക്. കോറോം ദേശീയ ആയുര്‍വേദിക് ഫാര്‍മസിയില്‍ നിന്നും കര്‍പ്പൂരാദി തൈലം വാങ്ങിയതിന്റെ ബില്ലുപയോഗിച്ചും കിണറ്റിങ്ങലില്‍ നിന്നും വഞ്ഞോടേക്ക് പോയ വാഹനത്തിന്റെ ട്രിപ്പ്ഷീറ്റ് രേഖയാക്കി സൂക്ഷച്ചുമൊക്കെയാണ് രണ്ട്…

ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്; വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി

കൊച്ചി: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.   തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഗൂഗിളിൽ ആശുപത്രിയുടെ…

ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പാൽവെളിച്ചം കവിക്കൽ ബാലനെയാണ് (80) കാട്ടിക്കുളം പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനെല്ലി പോലിസ് പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്

വയനാട്: കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക് സിഡന്റ് ആക് ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഗതാഗതത്തിനെന്ന പോലെ കാൽനടക്കാർ വരെ ഏറെ…

അമ്പലവയലിൽ വാഹനപകടം;രണ്ട് യുവാക്കൾ മരിച്ചു

അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.പത്തുമണിയോടെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

ജനവാസ മേഖലയിൽ ഭീതി പരത്തി ചെന്നായ് കൂട്ടം;പുള്ളിമാനിനെ കടിച്ചു തിന്നു

പേരിയ: താഴെ പേരിയയിൽ ചെന്നായ കൂട്ടം പുള്ളിമാനിനെ ആക്രമിച്ചു കൊന്നു. ജനവാസ മേഖലയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം .12 ഓളം വരുന്ന ചെന്നായ്ക്കൾ നാട്ടുകാർ നോക്കിനിൽക്കുകയാണ് പുള്ളിമാനിനെ ആക്രമിച്ച് കടിച്ചുകീറി ദൂരേക്ക് വലിച്ചു കൊണ്ടു പോയത്. രാവിലെ കുട്ടികൾ…