കുറ്റ്യാടി ചുരത്തിൽ പച്ചക്കറി വാഹനം മറിഞ്ഞ് അപകടം
കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റി വന്ന വാഹനം മറിഞ്ഞു. ഗതാഗത തടസ്സം നേരിടുന്നു . കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് വാഹനം മാറ്റാൻ ഉള്ള…
ചീരാലിൽ വീണ്ടും പുലി
പുലി ഭീതിയിൽ ചീരാൽ.ടൗണിനോട് ചേർന്നുള്ള പുലിവേലിൽ ബിജുവിൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ പുലിയെത്തിയത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ കാടുമൂടിയ കൃഷിയിടങ്ങൾ പുലിക്ക് താവളമാകുന്നതായി നാട്ടുകാർ പറഞ്ഞു.
അനിയാ… തിരികെ കയറ്; വീടിന്റെ ചുമരിൽ ആത്മഹത്യക്കുറിപ്പ്, യുവാവിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച് പൊലീസ്
‘അനിയാ… ഞങ്ങളെ സഹോദരനെപ്പോലെ കരുതി കടലിൽ നിന്നും തിരിച്ചു കയറണം’ ആത്മഹത്യയ്ക്കൊരുങ്ങി കടലിൽ ഇറങ്ങി നിന്ന യുവാവിന്റെ മനസ്സ് അർത്തുങ്കൽ എഎസ്ഐ നസീറിന്റെ സ്നേഹ പൂർണമായ വിളിയിൽ മാറി. അടുത്ത നിമിഷം യുവാവിനരികിലേക്ക് ഓടിയെത്തി നസീറും പൊലീസ് ഓഫിസർ ശ്യാംലാലും നീട്ടിയ…
നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും കണ്ടെത്തി
മൂടകൊല്ലിയിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും വനംവകുപ്പ് പിടികൂടി. കൂടല്ലൂർ കല്ലിയാട്ടുകുന്നേൽ കെ ഡി ദിനേശൻ്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച…
സ്വര്‍ണത്തില്‍ കുതിപ്പ് തുടരുന്നു: പവന് 85,360 രൂപയായി
വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണം. തിങ്കളാഴ്ച പവന്റെ വില 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിനാകട്ടെ 85 രൂപ വര്‍ധിച്ച് 10,670 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,590…
തീപിടിത്തം: ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു
രാജസ്ഥാൻ∙ വീട്ടിനു തീപിടിച്ചതിനെത്തുടർന്ന് പുകയിൽ ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോൾ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോച്ചിങ് സെന്ററിൽ അധ്യാപകനായ അച്ഛൻ…
റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി, കരൂർ സന്ദർശിക്കാൻ വിജയ്ക്ക് അനുമതിയില്ല
കരൂർ∙ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പൊലീസ്…
അജ്ഞാത മൃതദേഹം കണ്ടെത്തി
ബത്തേരി മൂലങ്കാവ് ടൗണിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് ഇന്ന് വൈകീട്ട് 4മണിയോടെ കണ്ടെത്തിയത്. ഉദ്ദേശം 60 വയസ്സ് പ്രായം വരും.പൊലീസ് തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വില്യംസിൻ്റെ കൊലപാതകം;പ്രതിയെ അറസ്റ്റ് ചെയ്തു
ബത്തേരി: പഴേരി കുപ്പാടി, പോണയേരി വീട്ടില്‍ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025)രാത്രിയില്‍ പഴേരിയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ അനസ് പഴേരി മംഗലത്ത് വില്യംസ് (50) എന്നയാളെ അതി ക്രൂരമായി കൈ കൊണ്ട് മര്‍ദ്ദിക്കുകയും കാല്…
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
ബത്തേരി: കോഴിക്കോട് സ്വദേശി ഇ.കെ. അര്‍ഷാദ് ഹിലാല്‍ (31), കൊടുവള്ളി സ്വദേശി വി. പി അബ്ദുള്‍ ബാസിത്(33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടി പോലീസ് ചേക്ക് പോസ്റ്റില്‍ നടത്തിയ വാഹന…

മറ്റൊരാളുമായി ബന്ധമെന്ന് സംശയം, ഭാര്യയെ കൊന്ന് പെട്ടിയിലാക്കി; പിന്നാലെ സ്റ്റേഷനിലെത്തി ‘നാടകം’
വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ
‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി
കുഴിയിൽ രണ്ടു മൃതദേഹങ്ങൾ; അമ്മയുടെയും മകന്റേതുമെന്ന് സംശയം
ഹര്‍ത്താല്‍! നാളെ കേരളം നിശ്ചലമാകും; യാത്രക്കാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക
കാപ്പ പ്രകാരം നാടുകടത്തി
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും
പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വയോധികൻ; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു
പാമ്പുകടി മരണങ്ങളിൽ പൊരുത്തക്കേട്: വനംവകുപ്പിന് 86, ആരോഗ്യവകുപ്പിന് 4
മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

































































































