ബത്തേരി: പഴേരി കുപ്പാടി, പോണയേരി വീട്ടില്‍ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025)രാത്രിയില്‍ പഴേരിയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ അനസ് പഴേരി മംഗലത്ത് വില്യംസ് (50) എന്നയാളെ അതി ക്രൂരമായി കൈ കൊണ്ട് മര്‍ദ്ദിക്കുകയും കാല് കൊണ്ട് വയറിനും നെഞ്ചിലും ചവിട്ടുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബത്തേരി ഗവ: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 27.09.2025 ന് വില്യംസ് മരണപ്പെടുകയുമായിരുന്നു. വയറിനും നെഞ്ചിനുമേറ്റ സാരമായ പരിക്കാണ് മരണകാരണം. അനസ് മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. ബത്തേരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എന്‍.പി രാഘവന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.








