നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും കണ്ടെത്തി

Spread the love

മൂടകൊല്ലിയിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും വനംവകുപ്പ് പിടികൂടി. കൂടല്ലൂർ കല്ലിയാട്ടുകുന്നേൽ കെ ഡി ദിനേശൻ്റെ  വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഓടി രക്ഷപ്പെട്ടു.

 

ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിനേശന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് വേട്ടയാടി കൊന്നതെന്ന് കരുതുന്ന കേഴമാനിന്റെ ജഡം കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും തിരകളും പിടിച്ചെടുത്തു.

 

പരിശോധന നടക്കുന്നതിനിടെ ദിനേശനും കൂട്ടാളികളും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി വനംവകുപ്പ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നായാട്ട് സംഘങ്ങൾ സജീവമാകുന്നതായി നേരത്തെയും പരാതികളുയർന്നിരുന്നു. സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *