തീപിടിത്തം: ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു

Spread the love

രാജസ്ഥാൻ∙ വീട്ടിനു തീപിടിച്ചതിനെത്തുടർന്ന് പുകയിൽ ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോൾ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

കോച്ചിങ് സെന്ററിൽ അധ്യാപകനായ അച്ഛൻ ജിതേന്ദ്ര ശർമ ഒരു പരിപാ‌ടിയിൽ പങ്കെ‌ടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശർമ മുംബൈയിലും. സ്വീകരണമുറിയിൽ തീ പടർന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടികൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്‌പി തേജേശ്വനി ഗൗതം പറഞ്ഞു. ഷോർട്ട് സർക്കീറ്റാണ് അപക‌ടകാരണമായി സംശയിക്കുന്നത്.

 

 

  • Related Posts

    അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

    Spread the love

    Spread the loveന്യൂഡൽഹി∙ അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന്…

    നിയന്ത്രണം നഷ്ടമായി, ആക്സിലറേറ്റർ തിരിച്ചു; റൈഡറായ യുവതി ബൈക്കിനൊപ്പം താഴ്ചയിലേക്ക് പതിച്ചു

    Spread the love

    Spread the loveവാഹനം ഓടിക്കുമ്പോഴുള്ള ഒരു ചെറിയ പിഴവ് പോലും എത്രമാത്രം അപകടകരമാണെന്ന് നമുക്ക് അറിയാം. ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ ദുരന്തത്തിലേക്ക് നയിക്കാൻ. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.   റൈഡറായ ഒരു യുവതിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *