പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ…

2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും കഫ് സിറപ്പ് നൽകാൻ പാടില്ല; നിർണായക തീരുമാനമെടുക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  ഡൽഹി: നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും നൽകി വരുന്ന കഫ് സിറപ്പ് നിരോധിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്.…

ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

കൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു വില. വിവിധ…

ഗൂഗിൾ പേയിലെ ‘പോക്കറ്റ് മണി’ തട്ടിപ്പോ? 10,000 രൂപ നഷ്ടമായെന്ന് സന്ദേശം, ‘യുപിഐ സർക്കിൾ’ എങ്ങനെ സുരക്ഷിതമാക്കും

ന്യൂഡൽഹി∙ഗൂഗിൾ പേയിലെ പുതിയ ‘പോക്കറ്റ് മണി’ ഫീച്ചർ (യുപിഐ സർക്കിൾ) തട്ടിപ്പാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം അടിസ്‌ഥാനരഹിതം. ‘പോക്കറ്റ് മണി’ ഐക്കണിൽ ടാപ് ചെയ്തതതുവഴി 10,000 രൂപയോളം നഷ്ടമായെന്നും അതിനാൽ ഗൂഗിൾ പേ ഡിലീറ്റ് ചെയ്യണമെന്നുമാണു ശബ്ദ സന്ദേശത്തിലുള്ളത്.…

ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

തിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി…

ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാനായിരുന്നു ആദ്യ…

ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ…

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം; വൈദ്യപരിശോധനയിൽ ചിത്തിരേഷ് തോറ്റു

തിരുവനന്തപുരം∙ സർക്കാർ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് സ്പോർട്സ് ക്വോട്ടയിൽ പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ടു നിയമനം ലഭിച്ച സിപിഎം അനുഭാവികളായ 2 ബോഡി ബിൽഡർമാരിൽ ഒരാൾ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. എറണാകുളം വടുതല സ്വദേശി ചിത്തിരേഷ് നടേശനു ‘ഫ്ലാറ്റ് ഫൂട്ട്’ ആണെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തി.…

സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ആയിരംകൊല്ലി…