ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം; വൈദ്യപരിശോധനയിൽ ചിത്തിരേഷ് തോറ്റു

Spread the love

തിരുവനന്തപുരം∙ സർക്കാർ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് സ്പോർട്സ് ക്വോട്ടയിൽ പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ടു നിയമനം ലഭിച്ച സിപിഎം അനുഭാവികളായ 2 ബോഡി ബിൽഡർമാരിൽ ഒരാൾ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. എറണാകുളം വടുതല സ്വദേശി ചിത്തിരേഷ് നടേശനു ‘ഫ്ലാറ്റ് ഫൂട്ട്’ ആണെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തി.

 

വൻ ശമ്പള സ്കെയിലിൽ ഇൻസ്പെക്ടർമാരായി നിയമിച്ചശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് ചിത്തിരേഷ് പരാജയപ്പെട്ടത്. ചിത്തിരേഷിനൊപ്പം നിയമനം നേടിയ കണ്ണൂർ സ്വദേശി ഷിനു ചൊവ്വ നേരത്തേ ശാരീരികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വൈദ്യപരിശോധനയിൽ കടന്നുകൂടി. ‘ഫ്ലാറ്റ് ഫൂട്ട്’ ഉള്ളവരെ സേനയിൽ എടുക്കാറില്ല. എന്നാൽ വൈദ്യപരിശോധന പോലും നടത്തും മുൻപേ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രത്യേക താൽപര്യപ്രകാരം ഇവർക്കു നിയമനം നൽകിയിരുന്നതിനാൽ ഇനി പ്രതികൂല നടപടിയൊന്നും ഉണ്ടാകില്ലെന്നാണു വിവരം.

 

പൊലീസിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനു ബോഡി ബിൽഡിങ് പരിഗണിക്കാറില്ലെങ്കിലും സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന ഇരുവർക്കു പ്രത്യേക കേസായി പരിഗണിച്ചു നിയമനം നൽകാൻ കഴിഞ്ഞ വർഷമാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യാന്തര ബോഡി ബിൽഡിങ് മത്സരങ്ങളിൽ വിജയികളാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ടു സ്പോർട്സ് ക്വോട്ട നിയമനം പാടില്ലെന്ന ഉത്തരവും അട്ടിമറിച്ചു.

 

നിയമനനീക്കം വിവാദമായതോടെ ശാരീരികക്ഷമതാ പരീക്ഷ നടത്തിയെങ്കിലും ചിത്തിരേഷ് പങ്കെടുത്തിരുന്നില്ല. ഷിനു ചൊവ്വ പരാജയപ്പെടുകയും ചെയ്തു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയുടെ ഓഫിസ് വീണ്ടും ഇവരുടെ ഫയൽ പൊടിതട്ടിയെടുത്ത് നിയമനം നൽകാൻ ഡിജിപി ഓഫിസിന് കർശന നിർദേശം നൽകുകയായിരുന്നു.

 

 

  • Related Posts

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *