പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
സംസ്ഥാനത്ത് പാചകവാതക വിതരണം തടസപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇതേ തുടർന്ന് തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ ഹോട്ടലുകൾ പ്രവർത്തിക്കില്ല. കൂടാതെ, വ്യാഴാഴ്ച കൊച്ചിയിലെ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകൾ പ്രതിഷേധ മാർച്ച്…
കോഴിക്കോട്ടെ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു സാംസൺ, ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്∙ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സൂപ്പർ താരം സഞ്ജു സാംസൺ. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു തൊട്ടുപിന്നാലെ മാതാപിതാക്കളെ കാണാനായി തിരുവനന്തപുരത്തെത്തിയ സഞ്ജു, കുടുംബത്തെ കണ്ടശേഷമാണ് വാഹനത്തിൽ കോഴിക്കോടു വരെ യാത്ര…
ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്നു രേഷ്മയുടെ പരാതി: കുടുക്കിയത് പൊലീസിന്റെ സംശയം
തൃശൂർ ∙ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം കഠിനതടവും 8 ലക്ഷം രൂപ പിഴയും. ബംഗാൾ സ്വദേശികളായ രേഷ്മ (35), ധീരു (38) എന്നിവരെയാണു ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. 2021 ഡിസംബർ…
‘ഞങ്ങളെ പ്രണയിച്ചു, പക്ഷേ വിവാഹം കഴിച്ചത് മോദിയെ’; ഖാർഗെയുടെ തമാശയിൽ ചിരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സാധാരണയായി ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാകാറുള്ള രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചിരി പടർത്തി കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ വിടവാങ്ങൽ പ്രസംഗം. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് വേളയിൽ ഖാർഗെ നടത്തിയ നർമ്മം കലർന്ന പരാമർശങ്ങൾ സഭയിലുടനീളം ചിരി…
ലിവ് ഇൻ ബന്ധം ബഹുഭാര്യത്വമല്ലെന്ന് കർണാടക ഹൈക്കോടതി
ബെംഗളൂരു: ലിവ് ഇൻ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. നിയമാനുസൃതമല്ലാത്ത ലിവ് ഇൻ ബന്ധത്തിന്റെപേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. ബഹുഭാര്യത്വക്കേസിൽ പ്രതിയായ 73-കാരനാണ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇയാളുടെ ഭാര്യയുടെ ഹർജിയെത്തുടർന്ന് മൈസൂരുവിലുള്ള…
മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആർടിസി
ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അന്തസ്സംസ്ഥാന യാത്രയ്ക്കായി തയ്യാറെടുക്കുന്നു. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം. മൂന്നു രാത്രിയും രണ്ടു പകലുമായുള്ള യാത്രയാണിത്. ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും രാത്രിജീവിതവും ഗോവൻ ഭക്ഷണവും ആസ്വദിക്കാവുന്ന തരത്തിലാണ് ആസൂത്രണം. കാസർകോടുവരെ കെ.എസ്.ആർ.ടി.സി.…
സ്വർണം വീണ്ടും ഇടിഞ്ഞു, ആഭരണ പ്രേമികൾക്ക് ഇന്നും ആശ്വാസം
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 14,460 രൂപയിലെത്തി. പവൻ വില 1,15,860 രൂപയായി. 240 രൂപയാണ് പവൻ വിലയിൽ കുറഞ്ഞത്. യുഎസ് ഫെഡറല്‍ റിസർവിന്‍റെ പണനയ യോഗത്തിലെ തീരുമാനം ഇന്ന് പുറത്തു…
പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്: ക്വട്ടേഷൻ നൽകിയത് പിതാവിന്റെ സഹോദര പുത്രൻ
ഷൊർണൂർ ∙ പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. വ്യവസായിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് സ്വന്തം പിതാവിന്റെ സഹോദരപുത്രനെന്നു പൊലീസ് കണ്ടെത്തൽ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂങ്ങോട് പീടിയേക്കൽ വീട്ടിൽ സിയാസ് (54) ആണ്…
ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി; 14 പേർ അറസ്റ്റിൽ
വാരണസി∙ ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ച പതിനാലുപേരെ അറസ്റ്റ് ചെയ്തു. ബോട്ടിൽ വച്ചു ബിരിയാണി കഴിച്ചെന്നും എല്ലും മറ്റ് അവശിഷ്ടങ്ങളും ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചാണ് അറസ്റ്റ്. വാരാണസിയിലെ ബിജെപി യുവമോർച്ച നേതാവ് രജത് ജയ്സ്വാളിന്റെ പരാതിയിലാണ് പൊലീസ്…
കുടുംബവഴക്ക്; ഭാര്യയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു
മുംബൈ ∙ 13 വയസ്സുള്ള മകന്റെ മുന്നിൽവച്ച് ഭാര്യയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ ഇലക്ട്രിഷ്യനെ അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു. മുളുണ്ടിനടുത്താണു സംഭവം. ഒളിവിൽപോയ ഭർത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണു റെയിൽവേ പൊലീസ് പിടികൂടിയത്.…
















