പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

Spread the love

 

സംസ്ഥാനത്ത് പാചകവാതക വിതരണം തടസപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇതേ തുടർന്ന് തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ ഹോട്ടലുകൾ പ്രവർത്തിക്കില്ല. കൂടാതെ, വ്യാഴാഴ്ച കൊച്ചിയിലെ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

 

പാചകവാതകക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി

പാചകവാതക വിതരണം ഉറപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം, നിലവിലെ ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത കാട്ടുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

  • Related Posts

    ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പിടിയിൽ

    Spread the love

    Spread the loveതീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ലഹരിയുടെ ഉറവിടം കണ്ടെത്തി പോലീസ്. തൃശ്ശൂർ തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പൊലീസ്…

    രഹസ്യവിവരത്തെ തുടർന്ന് പരിശോധന; ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 6 പേർ പിടിയിൽ

    Spread the love

    Spread the loveവളപട്ടണം ∙ ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്.   കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ…

    Leave a Reply

    Your email address will not be published. Required fields are marked *