ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
തിരുവനന്തപുരം / കൊല്ലം ∙ നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു.…
തല മൊട്ടയടിച്ചു: സ്ത്രീകളുടെ വസ്ത്രം; വേഷം മാറി കടക്കാൻ ജയ്‌ഷെ കമാൻഡർ
ശ്രീനഗർ∙ സുരക്ഷാസേന അടുത്തെത്തിയതോടെ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ച നടത്തി ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല. തിരിച്ചറിയപ്പെടാതിരിക്കാൻ സൈഫുല്ല തന്റെ ട്രേഡ്മാർക്കായ താടി വടിച്ചതായും തല മുണ്ഡനം ചെയ്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖകളും ഉപയോഗിച്ച് വേഷം മാറി രക്ഷപ്പെടാൻ ഇയാൾ…
മുട്ടു കൊണ്ട് സ്പർശിച്ചു, വസ്ത്രം നീക്കി; ബസിൽ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം
കൊച്ചി ∙ ബസ് യാത്രക്കിടെ സ്ത്രീക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയുടെ പരാതിയിലാണ് സാബു…
പഞ്ചായത്ത് പ്രസിഡന്റിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം: ഹൈക്കോടതി
കൊച്ചി: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം…
കോഴിക്കോട് താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ
കോഴിക്കോട് താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട നാൽവർ സംഘം പിടിയിൽ. ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തിയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ ആയിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും…
ദേവാലയിൽ വീണ്ടും അനധികൃത സ്വർണഖനനം
ഗൂഡല്ലൂർ ∙ ദേവാല ഭാഗത്ത് വീണ്ടും അനധികൃത സ്വർണഖനനം വ്യാപകമായി. ദേവാല കാട്ടിമട്ടം ഭാഗത്താണ് പുതിയതായി 100 ൽപരം തുരങ്കങ്ങൾ നിർമിച്ച് അനധികൃത ഖനനം നടന്നത്. തുടർന്നു ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട്…
നാട്ടുകാരെ കുപ്പിയിലാക്കി വ്യാജ വെളിച്ചെണ്ണ; വിൽപന ലീറ്ററിന് 200–260 രൂപ നിരക്കില്‍, കലർത്തുന്നത് പാരഫിന്‍
കുറ്റ്യാടി ∙ വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽപന വ്യാപകം; അധികൃതർ നടപടി എടുക്കുന്നില്ലെന്നു പരാതി. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട ലോബിയാണു വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത്. തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നു വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ വയനാട്, കോഴിക്കോട്, വടകര കേന്ദ്രമാക്കിയുള്ള ഏജന്റുമാരാണു…
കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും നടപടിയുമായി ഡൽഹി സർക്കാർ; മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കും
ന്യൂഡൽഹി ∙ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും കർശന നടപടിയുമായി സർക്കാർ. പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തതും റോഡിൽ ഓടുന്നതുമായ കാലാവധി കഴിഞ്ഞ വാഹനങ്ങൾ മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കുമെന്നു ഡൽഹി ഗതാഗത വകുപ്പ് അറിയിച്ചു. ദേശീയ തലസ്ഥാനത്ത് വായുമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ…
സംസ്ഥാനപാതയിൽ വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കൽ, കേസ്
കോഴിക്കോട്∙ നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് – തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്. പേരോട് ടൗണിലാണ്…
ശബരിമല യുവതീ പ്രവേശനം: മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി∙ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. വിശദവാദം ഏപ്രിലിൽ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ്…
















