കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും നടപടിയുമായി ഡൽഹി സർക്കാർ; മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കും

Spread the love

ന്യൂഡൽഹി ∙ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും കർശന നടപടിയുമായി സർക്കാർ. പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തതും റോ‍ഡിൽ ഓടുന്നതുമായ കാലാവധി കഴിഞ്ഞ വാഹനങ്ങൾ മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കുമെന്നു ഡൽഹി ഗതാഗത വകുപ്പ് അറിയിച്ചു. ദേശീയ തലസ്ഥാനത്ത് വായുമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമാണു നീക്കം.

 

നടപടി എന്തെല്ലാം ?

10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ (ഇഒവി) ആയി തരംതിരിച്ചിട്ടുണ്ട്. ബിഎസ്-III അല്ലെങ്കിൽ അതിലും കുറഞ്ഞ എമിഷൻ മാനദണ്ഡങ്ങളുമുള്ള വാഹനങ്ങളും ഇഒവി പരിധിയിൽ വരും.

 

ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ ഓടുന്ന ഇഒവി വാഹനങ്ങൾ നിയമപ്രകാരം മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കുകയും പൊളിച്ചുമാറ്റുകയും ചെയ്യുമെന്നു ഗതാഗത വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. പഴയ വാഹനങ്ങളുടെ ഉടമകളോട് നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (NOC) നേടാനും അവരുടെ വാഹനങ്ങൾ നഗരത്തിനു പുറത്തേക്കു മാറ്റാനും ഗതാഗത വകുപ്പ് അഭ്യർഥിച്ചു. ഇഒവി വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി പ്രത്യേക സ്ക്വാഡുകളെ വിന്യസിക്കുമെന്നും അറിയിപ്പുണ്ട്.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *