തല മൊട്ടയടിച്ചു: സ്ത്രീകളുടെ വസ്ത്രം; വേഷം മാറി കടക്കാൻ ജയ്‌ഷെ കമാൻഡർ

Spread the love

ശ്രീനഗർ∙ സുരക്ഷാസേന അടുത്തെത്തിയതോടെ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ച നടത്തി ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല. തിരിച്ചറിയപ്പെടാതിരിക്കാൻ സൈഫുല്ല തന്റെ ട്രേഡ്മാർക്കായ താടി വടിച്ചതായും തല മുണ്ഡനം ചെയ്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖകളും ഉപയോഗിച്ച് വേഷം മാറി രക്ഷപ്പെടാൻ ഇയാൾ പദ്ധതിയിടുന്നതായി വിവരമുണ്ടെന്നു ഡോഡ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് സന്ദീപ് മെഹ്ത പറഞ്ഞു.

 

ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം മുതലെടുത്ത് ഒരു ആത്മീയ ഗുരു ചമയുന്നതാണ് ഇയാളുടെ ഏറ്റവും അപകടകരമായ തന്ത്രം. പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ഇയാൾ ആത്മീയ പുരോഹിതന്റെ പ്രതിച്ഛായ വളർത്തിയെടുത്തിട്ടുണ്ടെന്നു സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

 

കഴിഞ്ഞ രണ്ട് മാസമായി കിഷ്ത്വാറിലെയും ഡോഡയിലെയും ദുർഘടമായ മലനിരകളിൽ സൈഫുല്ലയ്ക്കും സംഘത്തിനുമായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെ കൂട്ടാളിയായ പാക്കിസ്ഥാൻ സ്വദേശി ആദിൽ കൊല്ലപ്പെട്ടത് സൈഫുല്ലയ്ക്ക് വലിയ തിരിച്ചടിയായി. കൂടാതെ, ജനുവരി 19ന് സേന ഇയാളുടെ ഒളിത്താവളം തകർക്കുകയും ശൈത്യകാലത്തേക്ക് കരുതിവച്ചിരുന്ന റേഷൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കിഷ്ത്വാറിലെ മലനിരകളിൽ 12,000 അടി ഉയരത്തിൽ കാർഗിൽ യുദ്ധകാലത്തെ ബങ്കറുകളുടെ മാതൃകയിൽ നിർമിച്ച ഒളിത്താവളമായിരുന്നു ഇത്. ഒളിത്താവളം തകർന്നതോടെ ഇയാൾ കടുത്ത പ്രതിസന്ധിയിലായി. സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറാൻ ശ്രമിക്കുന്ന സൈഫുല്ല ഇപ്പോൾ പുറത്തിറങ്ങാൻ ഭയന്ന് ഒളിവിൽ കഴിയുകയാണെന്നാണ് വിവരം.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *