ദീപക്കിന്റെ ആത്മഹത്യ: ആരോപണങ്ങളിൽ ഉറച്ച് ഷിംജിത; ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കോഴിക്കോട്∙ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിന്റെ(41) മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ…
കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ല: കേരള ഹൈക്കോടതി
വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയില്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.…
അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഏതൊക്കെ മേഖലകൾ സ്തംഭിക്കും?
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ…
അമിത വേഗത്തിൽ ഓട്ടോറിക്ഷ; വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് പരുക്ക്
കോഴിക്കോട് ∙ കൊയിലാണ്ടിയിൽ അമിതവേഗത്തിൽ പോയ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് പരുക്കേറ്റു. കോതമംഗലം ജിഎൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആരാധ്യയ്ക്കാണ് പരുക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക് സ്കൂൾ…
മൊബൈയിൽ ഷോപ്പിലെ സ്‌ക്രീന്‍ഗാര്‍ഡിന്‍റെ പശയില്‍ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; കടിയേൽക്കാതെ രക്ഷപ്പെട്ട് കടയുടമ
തളിപ്പറമ്പ്: മൊബൈയിൽ ഷോപ്പിലെ ഉപയോഗശൂന്യമായ സ്‌ക്രീന്‍ഗാര്‍ഡിന്‍റെ പശയില്‍ ഒട്ടിപ്പോയ അണലിക്കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ സി.പി. റയീസിന്‍റെ ഫ്ളോന്‍സ് എന്ന മൊബൈല്‍ കടയില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിലാണ് അണലിക്കുഞ്ഞ് ഒട്ടിപ്പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കടയിലെ ജീവനക്കാരന്‍ തളിപ്പറമ്പ് ഫോറസ്റ്റ്…
ദേശീയ പണിമുടക്ക് 12ന്; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
തിരുവനന്തപുരം∙ ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍…
വിവാഹ പന്തലിനു പകരം വീട്ടുമുറ്റത്ത് ഒരുങ്ങിയത് മക്കളുടെ ചിത; ശ്രീനാഥിനും ശ്രീലക്ഷ്മിക്കും നാടിന്റെ യാത്രാമൊഴി
ചേനപ്പാടി ∙ ‘അമ്മേ ചേച്ചിയെ കൂട്ടി വരാം’ എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്രയായ മകൻ ശ്രീനാഥ്, ചേച്ചിയോടൊപ്പം ജീവനറ്റ ശരീരമായി തിരികെ വീട്ടിൽ എത്തി മൗനമായി യാത്ര പറഞ്ഞതോടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ലാതായ നാഗമറ്റത്തിൽ വീട്ടിൽ തനിച്ചായ അമ്മയുടെ തേങ്ങൽ…
‘കൊറിയൻ സുഹൃത്ത് കഥയോ? പൊലീസിന് ലാഘവത്വം; മകളുടെ മരണത്തിൽ ഉത്തരവാദി ആരെന്ന് അറിയണം’
കൊച്ചി∙ ചോറ്റാനിക്കര വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ(16)യെ വീടിനടുത്തുള്ള പാറക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ട് 14 ദിവസം കഴിഞ്ഞു. കൊറിയൻ സുഹൃത്തിന്റെ മരണത്തിലുള്ള ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു എന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.…
ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി ആത്മഹത്യ ചെയ്തു
ആലപ്പുഴ ∙ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി ആത്മഹത്യ ചെയ്തു. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിനുള്ളിൽ ലഹരി മരുന്നുമായി 4 മാസം മുൻപ് ആണ്…
ട്രെൻഡിനൊപ്പം മന്ത്രിമാരും; എഐ കാരിക്കേച്ചർ ചിത്രങ്ങൾ വൈറലാകുന്നു
തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡായ എഐ കാരിക്കേച്ചർ പങ്കുവച്ച് മന്ത്രിമാർ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരാണ് എഐ കാരിക്കേച്ചർ ചിത്രം പങ്കുവച്ചിരിക്കുന്നത്.…















