അമിത വേഗത്തിൽ ഓട്ടോറിക്ഷ; വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് പരുക്ക്

Spread the love

കോഴിക്കോട് ∙ കൊയിലാണ്ടിയിൽ അമിതവേഗത്തിൽ പോയ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് പരുക്കേറ്റു. കോതമംഗലം ജിഎൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആരാധ്യയ്ക്കാണ് പരുക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

 

തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിന് സമീപമാണ് അപകടം. കുട്ടിയുടെ കാലിനും കൈക്കും സാരമായ പരുക്കുണ്ട്. വാഹനത്തിൽ നിന്ന് ആറു വയസ്സുകാരി പുറത്തേക്കു വീഴുന്നതും ഇതറിയാതെ ഓട്ടോറിക്ഷ അമിതവേഗത്തിൽ മുന്നോട്ടു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിനു പിന്നാലെ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

  • Related Posts

    യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്; മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ

    Spread the love

    Spread the love  കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27),…

    മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്നിറങ്ങും

    Spread the love

    Spread the love  മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിൻ്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *