തിരുവനന്തപുരം ∙ വർക്കലയിൽ വിവാഹം നടത്തിയതിന്റെ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അരിവാളം സ്വദേശികളും സഹോദരങ്ങളുമായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവർ പിടിയിലായി.
റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് ബ്രോക്കറായ റീസല്‍ ആയിരുന്നു. ഇയാൾ ബ്രോക്കര്‍ ഫീസ് ആവശ്യപ്പെട്ടെങ്കിലും തുക നൽകാൻ ഇവർ തയാറായില്ല. ഞായറാഴ്ച റീസലിനെ പ്രതികൾ റോഡിലിട്ട് മർദിക്കുകയും തലയടിച്ചു പൊട്ടിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ റീസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






