രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

Spread the love

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി വെരിഫൈഡ് ആയതോടെയാണ് ഈ പേരു മാറ്റം. എന്നാൽ അക്കൗണ്ടിന്റെ പേര് ഇപ്പോഴും രേണു സുധിയെന്നു തന്നെയാണ്.

 

നേരത്തെ തന്റെ പേരിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങൾ രേണുവിന് നേരിടേണ്ടി വന്നിരുന്നു. രേണു സുധി എന്നത് യഥാർഥ പേര് അല്ലെന്നും രേഷ്മ പി തങ്കച്ചൻ എന്നാണെന്നും പറഞ്ഞ് പലരും താരത്തെ വിമർശിച്ചിരുന്നു. പ്രത്യേകിച്ചും ബിഗ് ബോസ് മലയാളം സീസൺ 7ൽ എത്തിയ സമയത്ത്, ഒരു മത്സരാർഥി താരത്തെ ‘രേഷ്മ പി. തങ്കച്ചൻ’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമാറുകയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.

 

അന്ന് ഉയർന്ന ആ പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് ഈ േപരു മാറ്റമെന്നാണ് രേണുവിന്റെ ആരാധകർ പറയുന്നത്. എന്നാൽ അക്കൗണ്ടിന്റെ ആധികാരികത ഉറപ്പുവരുത്തുന്ന വേളയിൽ ഐഡിയിൽ ഉള്ള പേരു തന്നെ ചേർക്കണം എന്നുള്ളതുകൊണ്ടാണ് ഈ പേര് മാറ്റമെന്നും വിമർശനം ഉയരുന്നുണ്ട്.

 

14 കോടിയിലധികം പേരാണ് 30 ദിവസത്തിനുള്ളില്‍ തന്റെ അക്കൗണ്ട് സന്ദര്‍ശിച്ചതെന്നുള്ള വിവരങ്ങളും രേണു പങ്കുവച്ചിരുന്നുനിലവിൽ നാല് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് രേണുവിനുള്ളത്.

  • Related Posts

    ‘മക്കളെ കാണാൻ ഇനി അവർ വരില്ല’; ദമ്പതികളുടെ മൃതദേഹം ആലിംഗനം ചെയ്ത നിലയിൽ, നോവായി സന്ദേശം

    Spread the love

    Spread the loveബ്യൂനസ് ഐറിസ്∙ ‘മഴ കഴിയുന്നത് വരെ കാത്തിരിക്കുക, ഉടനെ വരും’– മക്കളെ നോക്കാൻ വന്ന യുവതിക്ക് യുവദമ്പതികൾ അയച്ചത് അവരുടെ അവസാന സന്ദേശമായി മാറി. വടക്കൻ അർജന്റീനയിലെ ടാഫി വീജോയിൽ നടന്ന വിവാഹത്തിന് ശേഷം മക്കളുടെ അടുത്തേക്ക് മടങ്ങുന്നതിനിടെയാണ്…

    ആര്‍ട്ടെമിസ് II: ഓറിയോണ്‍ പേടകം ചന്ദ്രന് സമീപത്ത്, ദൃശ്യങ്ങള്‍ പങ്കുവെച്ച് മസ്‌ക്

    Spread the love

    Spread the loveആധുനികകാലത്തെ ബഹിരാകാശ പര്യവേക്ഷണത്തിലെ നിര്‍ണായകമായ ഒരു അധ്യായം കുറിച്ചിരിക്കുകയാണ് നാസയുടെ ആര്‍ട്ടെമിസ് II ദൗത്യം. ദൗത്യ സംഘാംഗങ്ങളുമായി ഓറിയോണ്‍ ബഹിരാകാശ പേടകം ചന്ദ്രന് സമീപത്തുകൂടി കടന്നുപോകുന്നതിന്റെ വിഡിയോ പങ്കുവെച്ച് ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് രംഗത്തെത്തി.   ബഹിരാകാശത്തുനിന്നുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *