താമരശ്ശേരിയിൽ വാഹന അപകടം;ഏഴുപേർക്ക് പരിക്ക്

Spread the love

ദേശീയ പാതയിൽ താമരശ്ശേരി കാരാടിയിൽ നിയന്ത്രണം വിട്ട ഒമ്നി വാൻ KSRTC ബസ്സിൽ ഇടിച്ച് 7 പേർക്ക് പരിക്കേറ്റു. വാനിൽ ഉണ്ടായിരുന്ന വയനാട്‌ കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, മക്കളായ മുഹമ്മദ് അജ്നാൻ, മുഹമ്മദ് സഫ് വാൻ, KSRTC യാത്രക്കാരായ ഹരികൃഷ്ണ (ഈങ്ങാപ്പുഴ), രസിത (താമരശ്ശേരി), അബദുൽ സലാം (മാവൂർ ), സൗമിനി (അമ്പായത്തോട് ) എന്നിവർക്കാണ് പരുക്കേറ്റത്.വാനിൽ ഉണ്ടായിരുന്നവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വാൻ ഡ്രൈവറായ മുഹമ്മദ് നൗഷാദിൻ്റെ പരുക്ക് സാരമുള്ളതാണ്.വാൻ വെട്ടിപൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് വരികയായിരുന്ന വാൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൻ്റെ വലതു വശത്ത് ഇടിക്കുകയായിരുന്നു. വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

  • Related Posts

    വോട്ട് ചെയ്യാൻ വേണ്ടത് 12 ഐഡികൾ; ക്യൂ നിൽക്കുന്നതു മുതൽ ബട്ടൻ അമർത്തുന്നതുവരെ: എന്തൊക്കെ ശ്രദ്ധിക്കണം?

    Spread the love

    Spread the loveതിരുവനന്തപുരം∙ ഇന്നത്തെ കലാശക്കൊട്ടും ഒരു ദിവസത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞാല്‍ കേരളം പോളിങ് ബൂത്തിലേക്ക്. 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ വോട്ടിങ് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിര്‍ണയിക്കപ്പെടും. ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ ഇതിനകം തന്നെ…

    ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനാപകടം; ദമ്പതികൾ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്∙ ആനക്കാംപൊയിലിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ദമ്പതികൾ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഓട്ടോ ഉടമ കൂടിയായ തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ്(49), ഭാര്യ ബിൻസി(41) എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ…

    Leave a Reply

    Your email address will not be published. Required fields are marked *