പൂജാരി തൂങ്ങി മരിച്ചു; ഉത്സവ കമ്മിറ്റിക്കാർ അപകീര്‍ത്തിപെടുത്തിയതായി ആത്മഹത്യക്കുറിപ്പ്

Spread the love

തിരുവനന്തപുരം∙ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി.

 

ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ രണ്ടു പേര്‍ തന്നെ അപകീര്‍ത്തിപെടുത്തിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. ഉത്സവ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് രണ്ട് കമ്മിറ്റി അംഗങ്ങള്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്‌നത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.

 

ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതില്‍ പുലര്‍ച്ചെ 4.30ന് വിഷ്ണു ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ച ശേഷം വിശ്രമമുറിയിലേക്ക് പോകുന്നതാണ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ സംസ്‌കാരം നാളെ രാവിലെ 11ന് നടക്കും. കവിതയാണ് ഭാര്യ. മക്കള്‍ വൈഗ കൃഷ്ണ,വൈഭവി കൃഷ്ണ.

  • Related Posts

    വോട്ട് ചെയ്യാൻ വേണ്ടത് 12 ഐഡികൾ; ക്യൂ നിൽക്കുന്നതു മുതൽ ബട്ടൻ അമർത്തുന്നതുവരെ: എന്തൊക്കെ ശ്രദ്ധിക്കണം?

    Spread the love

    Spread the loveതിരുവനന്തപുരം∙ ഇന്നത്തെ കലാശക്കൊട്ടും ഒരു ദിവസത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞാല്‍ കേരളം പോളിങ് ബൂത്തിലേക്ക്. 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ വോട്ടിങ് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിര്‍ണയിക്കപ്പെടും. ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ ഇതിനകം തന്നെ…

    ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനാപകടം; ദമ്പതികൾ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്∙ ആനക്കാംപൊയിലിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ദമ്പതികൾ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഓട്ടോ ഉടമ കൂടിയായ തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ്(49), ഭാര്യ ബിൻസി(41) എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ…

    Leave a Reply

    Your email address will not be published. Required fields are marked *