ട്രെൻഡിനൊപ്പം മന്ത്രിമാരും; എഐ കാരിക്കേച്ചർ ചിത്രങ്ങൾ വൈറലാകുന്നു

Spread the love

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡായ എഐ കാരിക്കേച്ചർ പങ്കുവച്ച് മന്ത്രിമാർ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരാണ് എഐ കാരിക്കേച്ചർ ചിത്രം പങ്കുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാവരും എഐ കാരിക്കേച്ചർ ചിത്രത്തിനു പിന്നാലെയാണ്. ഈ സമയത്താണ് ട്രെൻഡിനൊപ്പം ചേർന്ന് മന്ത്രിമാരും എത്തിയിരിക്കുന്നത്.‌‌

 

‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന ക്യാപ്ഷനോടെ മന്ത്രി വി.ശിവൻകുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ‘എന്നാൽ പിന്നെ ട്രെൻഡിനൊപ്പം ഞാനും’ എന്ന കുറിപ്പോടെ മന്ത്രി വി.എൻ.വാസവൻ ചിത്രം പങ്കുവച്ചു. ‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന കുറിപ്പോടെയാണ് കെ.ബി.ഗണേഷ് കുമാർ ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ മന്ത്രിമാരുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകം തന്നെ സൈബറിടത്ത് വൈറലായി കഴിഞ്ഞു. വി.ശിവൻകുട്ടിയുടെ പോസ്റ്റിന് താഴെ നിരവധി വിദ്യാർഥികളാണ് സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ‘കുട്ടികളുടെ പൂക്കി’ എന്നാണ് സ്നേഹത്തോടെ പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘സൂപ്പർ’, ‘അടിപൊളി’, ‘പൊളിച്ചു’ എന്നിങ്ങനെയുള്ള കമന്റുകളും മന്ത്രിമാരുടെ പോസ്റ്റിന് താഴെ കാണാൻ സാധിക്കും.

  • Related Posts

    വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

    Spread the love

    Spread the love  വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ…

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *