മുട്ടിക്കൊമ്പനെ മുത്തങ്ങ വനത്തില്‍ തുറന്നുവിടാനുള്ള ശ്രമം തടയും: യു.ഡി.എഫ്

Spread the love

 

 

ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ നിന്ന് പിടികൂടിയ മുട്ടിക്കൊമ്പന്‍ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് മുത്തങ്ങ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം തടയുമെന്ന് യു.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി. മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മുത്തങ്ങ മേഖലയിലേക്ക് ഇത്തരമൊരു ആനയെ മാറ്റുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകും. സുരക്ഷ പരിഗണിക്കാതെ ഇത്തരം നടപടികളെടുക്കുന്നത് യുക്തിസഹമല്ലെന്നും പ്രശ്‌നത്തിന് ശാസ്ത്രീയവും ദീര്‍ഘകാലപരവുമായ പരിഹാരങ്ങള്‍ കണ്ടത്തണമെന്നും യുഡിഎഫ് വ്യക്തമാക്കി.നിലവിലെ തീരുമാനം പുനഃപരിശോധിച്ച് വിദഗ്ധരുടെയും പ്രാദേശിക ജനങ്ങളു ടെയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സുരക്ഷിതമായ നടപടികള്‍ സ്വീകരി ക്കണമെന്നും ചെയര്‍മാന്‍ ടി.അവറാന്‍, കണ്‍വീനര്‍ ബെന്നി കൈനിക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

  • Related Posts

    കൽപ്പറ്റയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി, മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ

    Spread the love

    Spread the love  കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മൂന്ന് പ്രമുഖ സ്ഥാപനങ്ങൾക്ക് പിഴ…

    പനമരത്ത് നിന്നും പിടികൂടിയ പുലി ചത്തു

    Spread the love

    Spread the loveകൽപ്പറ്റ: പനമരത്ത് നിന്നും പിടികൂടിയ പുലി ചത്തു. ഇന്ന് രാവിലെ പനമരം ഓടക്കൊല്ലിയിൽ നിന്നും പിടികൂടിയ പുലിയാണ് ചത്തത്. പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പനമരം ജനവാസ മേഖലയിൽ പുലി എത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *