അതിഥി തൊഴിലാളികള്‍ക്കായി ‘ചോട്ടു’; അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാർ

Spread the love

 

 

 

അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍. അതിഥിതൊഴിലാളികള്‍ക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വിഹിതമാണ് വര്‍ധിപ്പിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

‘ചോട്ടു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും താമസിക്കുന്ന അതിഥിതൊഴിലാളികൾക്ക് അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളാണ് കേന്ദ്രം അവതരിപ്പിച്ചത്.

സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് മേല്‍വിലാസ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ അതിഥിതൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ മാത്രം കാണിച്ച് ഈ സിലിണ്ടര്‍ വാങ്ങാം. വിലാസ രേഖകളില്ലാത്ത സാഹചര്യത്തിൽ കരിഞ്ചന്തയില്‍ നിന്ന് അമിതവില കൊടുത്ത് ഗ്യാസ് വാങ്ങേണ്ടി വരുന്ന സാഹചര്യമായിരുന്നു അതിഥി തൊഴിലാളികൾക്ക്. ‘ചോട്ടു’ പദ്ധതി വരുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും. ഉപയോഗം കഴിഞ്ഞാല്‍ സിലിണ്ടറുകള്‍ തിരികെ നല്‍കാനുള്ള സൗകര്യവും ലഭ്യമാണ്.

  • Related Posts

    വൈത്തിരിയിൽ കിണർ നിർമ്മാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

    Spread the love

    Spread the loveവൈത്തിരി: വൈത്തിരിയിൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഝാർഖണ്ഡ് സ്വദേശിയായ അഹദ് റഹ്മാൻ (35) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

    കൽപ്പറ്റയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി, മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ

    Spread the love

    Spread the love  കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മൂന്ന് പ്രമുഖ സ്ഥാപനങ്ങൾക്ക് പിഴ…

    Leave a Reply

    Your email address will not be published. Required fields are marked *