ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

Spread the love

ന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടം അതീവ നിർണായകമാണ്. കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ജോൺ പി മുർത്ത എന്ന പ്രത്യേക കപ്പൽ സജ്ജമാണ്. കപ്പലിൽ വെച്ചു തന്നെ സഞ്ചാരികളുടെ പ്രാഥമിക വൈദ്യ പരിശോധന നടത്തും. അതിനുശേഷം ഹെലികോപ്റ്ററിലാകും നാല് പേരെയും ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെൻ്ററിലേക്ക് മാറ്റുക. ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് ആർട്ടെമിസ് -2 ദൗത്യ സംഘം മടങ്ങി വരുന്നത്. 54 വർഷത്തിന് ശേഷം നടന്ന മനുഷ്യ ചാന്ദ്ര ദൗത്യത്തിലൂടെ അത്യപൂർവ ചിത്രങ്ങൾ സംഘം പകർത്തുകയും ചെയ്തു‌

  • Related Posts

    രണ്ടാഴ്ചത്തെ വെടിനിർത്തലെന്ന് ട്രംപ്; ‘ഹോർമുസ് തുറക്കാൻ ഇറാൻ തയാറാകണം’

    Spread the love

    Spread the loveവാഷിങ്ടൻ ∙ ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകൾക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസും ഇറാനുമായുള്ള ചർച്ചകൾ പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ച നടക്കും. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ…

    ആർട്ടെമിസിന്റെ ചാന്ദ്രഗാഥ; ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിട്ട് നാലംഗ സംഘം

    Spread the love

    Spread the loveഫ്ലോറിഡ: ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിട്ട് ആർട്ടെമിസ് 2 സംഘം. അപ്പോളോ 13 സംഘത്തിന്റെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. 1970 ഏപ്രിൽ 14ലെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. ചന്ദ്രനിൽ…

    Leave a Reply

    Your email address will not be published. Required fields are marked *