ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു:സംഭവം വയനാട്ടിൽ

Spread the love

മാനന്തവാടി അഞ്ചുകുന്ന് ലക്ഷംവീട് ഉന്നതിയിൽ വിദ്യാർത്ഥി വൈദ്യുതാഘാതം ഏറ്റ് മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന നീതുവിന്റെ മകൻ സിദ്ധാർത്ഥ് (8) ആണ് മരിച്ചത്. വീടിനു സമീപത്ത് ഉള്ള വാട്ടർ ടാങ്കിന് മുകളിൽ കയറിയപ്പോൾ അബദ്ധത്തിൽ സമീപത്ത് കൂടെ പോകുന്ന വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ നിലയിൽ അഞ്ചുകുന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവധി ആഘോഷിക്കാൻ അമ്മയുടെ വീടായ അഞ്ചുകുന്ന് ലക്ഷംവീട് ഉന്നതിയിൽ ഉള്ള വീട്ടിലെത്തിയപ്പോഴാണ് അപകടം.

  • Related Posts

    ചുരം റോഡിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്; പൊലീസ് ഉദ്യോഗസ്ഥനെയും ഇടിച്ചിട്ടു

    Spread the love

    Spread the loveഅഗളി ∙ ആനമൂളി ചെക്പോസ്റ്റ് തകർത്ത് വാഹനം കടന്ന സംഭവത്തിൽ അട്ടപ്പാടി ചുരം റോഡിൽ രാവിലെ 5.30നും 6.30നും ഇടയിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്. ചുരത്തിൽ വാഹനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചിടുകയും ചെയ്തിരുന്നു.…

    ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

    Spread the love

    Spread the love    *ന്യൂഡല്‍ഹി:* ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *