മുനീശ്വരം കുന്നിന് സമീപം തീപിടുത്തം

Spread the love

തലപ്പുഴ: മുനീശ്വരം കുന്നിന് സമീപം കെ.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ തീപിടുത്തം. തോട്ടത്തിലെ 15 ഏക്കറോളം ഭൂമിയിലെ അടിക്കാടുകളാണ് അഗ്നിബാധയിൽ കത്തിനശിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ തീപിടുത്തമുണ്ടായത്. മാനന്തവാടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലാണ് സമീപത്തെ വീടുകളിലേക്കും തേയില തോട്ടത്തിലേക്കും പടരാതെ നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിനോദ് വി.പി., ശശി കെ.ജി., സനൂപ്, സുജിത് എം.എസ്., ബിനീഷ് ബേബി, ആദർശ് ജോസഫ്, അമൃതേഷ് വി.ഡി. എന്നിവർ ചേർന്നാണ് തീ അണച്ചത്.

  • Related Posts

    വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

    Spread the love

    Spread the loveകല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ്  ആണ് മരിച്ചത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.

    വൈത്തിരിയിൽ കിണർ നിർമ്മാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

    Spread the love

    Spread the loveവൈത്തിരി: വൈത്തിരിയിൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഝാർഖണ്ഡ് സ്വദേശിയായ അഹദ് റഹ്മാൻ (35) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

    Leave a Reply

    Your email address will not be published. Required fields are marked *