ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

Spread the love

ആലത്തൂർ ∙ ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്. ഗവ.ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 20നായിരുന്നു ഇവരുടെ വിവാഹം. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അസ്നയെ ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

ചൊവ്വാ രാവിലെയാണു മരിച്ചത്. ഭർത്താവിന്റെ ഉമ്മ വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ചേ സ്കൂളിൽ പോകാൻ അനുവദിച്ചിരുന്നുള്ളുവെന്നും ഇത് അസ്നയ്ക്കു മാനസികവിഷമങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും അസ്നയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കേസ്. ബന്ധുക്കളുടെ പരാതി അന്വേഷിച്ചു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. കാവശ്ശേരി ചുണ്ടക്കാട് പെരിങ്ങോട്ടുകുന്ന് വീട്ടിൽ ഹനീഫയുടെ മകളാണ് അസ്ന.

 

  • Related Posts

    ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം; വ്യൂ പോയിന്റിൽ ഉണ്ടായിരുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

    Spread the love

    Spread the loveമൈസൂരു: ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനിയെ ഇതുവരെ കണ്ടെത്താനായില്ല. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (15)യ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം പിന്നിട്ടു. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്.   കുട്ടിയെ കാണാതായ…

    വീടിനായുള്ള ശ്രുതിയുടെ അപേക്ഷ തള്ളി മന്ത്രിസഭ; തള്ളിയത് വീടു നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ കണക്കിലെടുക്കാതെ

    Spread the love

    Spread the loveതിരുവനന്തപുരം ∙ വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ടൗൺഷിപ്പിൽ വീട് ആവശ്യപ്പെട്ടു നൽകിയ അപേക്ഷ മന്ത്രിസഭ തള്ളി. കോൺഗ്രസ് ശ്രുതിക്കു വീടു നൽകാതെ കബളിപ്പിച്ചെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി…

    Leave a Reply

    Your email address will not be published. Required fields are marked *