ഒരു മണിക്ക് എത്തി, ചൂണ്ടുവിരലിനു മുറിവേറ്റതിനാല്‍ വോട്ട് നിഷേധിച്ചു; കൈക്കുഞ്ഞുമായി കാത്തു നിന്നത് 5 മണിക്കൂര്‍; യുവതിക്ക് ഒടുവില്‍ അനുമതി

Spread the love

തൃശ്ശൂര്‍: ചൂണ്ടുവിരലില്‍ മുറിവേറ്റയിനാല്‍ യുവതിക്ക് വോട്ട് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. തൃശ്ശൂര്‍ മണ്ഡലത്തില്‍കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്.

 

വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവര്‍ ബൂത്തില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടര്‍ന്ന് ബൂത്തില്‍ പ്രതിഷേധം ഉടലെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഒരു വിരലിന് പരിക്കുണ്ടെങ്കില്‍ മറ്റ് വിരലുകളില്‍ മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഉദ്യോഗസ്ഥര്‍ അത് അനുവദിച്ചില്ല.

 

പ്രതിഷേധം കനത്തതോടെ അക്ഷയില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി പ്രിലസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടുചെയ്യാന്‍ വന്ന യുവതിക്ക് വൈകീട്ട് ആറു മണിയോടെയാണ് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കിയത്.

 

കഴിഞ്ഞ ആറാം തീയതി മിക്സിയില്‍ കൈപ്പെട്ടതിനെത്തുടര്‍ന്ന് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ കാണിച്ച് സ്റ്റിച്ച് ഇട്ട വിരല്‍ നിലവില്‍ വെച്ചുകെട്ടിയ നിലയിലായിലായിരുന്നു. വോട്ട് ചെയ്യുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാല്‍ വിരല്‍ കെട്ടിവെച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു. വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഉച്ചയ്ക്ക് വോട്ട് ചെയ്യാനെത്തിയ അറിയിച്ചതിനെത്തുടര്‍ന്ന്, അവര്‍ വീട്ടില്‍ പോയി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം വീണ്ടും എത്തിയെങ്കിലും ഉദ്യോഗസ്ഥന്‍ നിലപാട് മാറ്റാന്‍ തയറായിരുന്നില്ല.

  • Related Posts

    വോട്ടിംഗ് ദിനത്തിൽ ഫുൾ കോൺഫിഡൻസ്; അവകാശവാദങ്ങൾ തുടർന്ന് മുന്നണികൾ

    Spread the love

    Spread the love      തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ്…

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സുഹൃത്തിന് തോന്നിയ സംശയം

    Spread the love

    Spread the loveകൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് മോഗറല്‍ മലയന്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണു പിടിയിലായത്. 12, 9 വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതാണ് കേസ്.   പെരുമ്പാവൂരിലെ വാടക…

    Leave a Reply

    Your email address will not be published. Required fields are marked *