പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സുഹൃത്തിന് തോന്നിയ സംശയം

Spread the love

കൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് മോഗറല്‍ മലയന്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണു പിടിയിലായത്. 12, 9 വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതാണ് കേസ്.

 

പെരുമ്പാവൂരിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു റസാഖും സുഹൃത്തുക്കളും. കെട്ടിടനിര്‍മാണത്തൊഴിലാളിയായി ഇവിടെയെത്തിയ ഇയാള്‍ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് എന്നിവയും ചെയ്തിരുന്നു. വാടകവീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന സഹോദരിമാരെയാണു പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണു കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

 

കഴിഞ്ഞ മാസമാണു പീഡനം നടന്നത്. പീഡനം മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. കുറച്ചു നാളുകളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ സുഹൃത്തിനു തോന്നിയ സംശയമാണു പ്രതി പിടിയിലാകാന്‍ കാരണം. പീഡന വിവരം സുഹൃത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. സിഡബ്ല്യുസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പൊലീസ് കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍കുമാര്‍, എസ്‌ഐമാരായ പ്രവീണ്‍ പ്രകാശ്, എഎസ്‌ഐമാരായ രതീശന്‍, എംബി സുബൈര്‍, സീനിയര്‍ സിപിഒമാരായ ജിജുമോന്‍, മുഹമ്മദ് ഷാന്‍, സിപിഒമാരായ എന്‍പി ബിന്ദു, ടികെ സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

  • Related Posts

    ‘എനിക്കും പേടിയുണ്ട്, എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള പെൺകുഞ്ഞ്: ഞങ്ങളിലാരെങ്കിലും മരിച്ചുവീണാൽ അതിനുത്തരവാദികൾ അവരായിരിക്കും’

    Spread the love

    Spread the loveഉല്ലല (വൈക്കം)∙ ‘എനിക്കും പേടിയുണ്ട്. എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള എന്റെ പെൺകുഞ്ഞ്, പിന്നെ ഞാനും. ഞങ്ങളിലാരെങ്കിലും ഇപ്പോൾ താമസിക്കുന്ന ഷെഡിനുള്ളിൽ മരിച്ചുവീണാൽ അതിനുത്തരവാദികൾ അച്ഛന്റെ മരണത്തിനു പിന്നിലുള്ളവരായിരിക്കും’ – സിപിഐ നേതാക്കൾക്കെതിരെ ഫെയ്സ്ബുക്കിൽ വിഡിയോ ഇട്ടതിനു…

    പോളിങ് തുടങ്ങി: ബൂത്തിന് മുന്നിൽ വോട്ടർമാരുടെ നീണ്ടനിര

    Spread the love

    Spread the loveതിരുവനന്തപുരം∙ സംസ്ഥാനത്ത് പോളിങ് തുടങ്ങി. മട്ടന്നൂർ മാലൂരിൽ‌ സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി. കല്ലേറിൽ ബൂത്ത് ഏജന്റിന്റെ തലപൊട്ടി. ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് പരുക്കേറ്റത്. പോളിങ് കേന്ദ്രത്തിൽ അപേക്ഷ നൽകി മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.…

    Leave a Reply

    Your email address will not be published. Required fields are marked *