മൊബൈയിൽ ഷോപ്പിലെ സ്‌ക്രീന്‍ഗാര്‍ഡിന്‍റെ പശയില്‍ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; കടിയേൽക്കാതെ രക്ഷപ്പെട്ട് കടയുടമ

Spread the love

 

തളിപ്പറമ്പ്: മൊബൈയിൽ ഷോപ്പിലെ ഉപയോഗശൂന്യമായ സ്‌ക്രീന്‍ഗാര്‍ഡിന്‍റെ പശയില്‍ ഒട്ടിപ്പോയ അണലിക്കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ സി.പി. റയീസിന്‍റെ ഫ്ളോന്‍സ് എന്ന മൊബൈല്‍ കടയില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിലാണ് അണലിക്കുഞ്ഞ് ഒട്ടിപ്പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കടയിലെ ജീവനക്കാരന്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

റേഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണന്‍റെ നിര്‍ദേശപ്രകാരം വനംവകുപ്പിന്‍റെയും മാര്‍ക്കിന്‍റെയും റെസ്‌ക്യൂവറായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിനെ പശയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വീട്ടില്‍ കൊണ്ടുവന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ പശയില്‍ നിന്നും പൂര്‍ണമായും പാമ്പിനെ രക്ഷപ്പെടുത്തി തനത് ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുകയായിരുന്നു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *