പോളിങ് തുടങ്ങി: ബൂത്തിന് മുന്നിൽ വോട്ടർമാരുടെ നീണ്ടനിര

Spread the love

തിരുവനന്തപുരം∙ സംസ്ഥാനത്ത് പോളിങ് തുടങ്ങി. മട്ടന്നൂർ മാലൂരിൽ‌ സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി. കല്ലേറിൽ ബൂത്ത് ഏജന്റിന്റെ തലപൊട്ടി. ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് പരുക്കേറ്റത്. പോളിങ് കേന്ദ്രത്തിൽ അപേക്ഷ നൽകി മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.

 

കേരളം ഇന്ന് ബൂത്തിലേക്ക്

 

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് ബൂത്തിലേക്ക്. 883 സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.

 

ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചതിനാൽ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ‌. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്. അസമിലും പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.

  • Related Posts

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സുഹൃത്തിന് തോന്നിയ സംശയം

    Spread the love

    Spread the loveകൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് മോഗറല്‍ മലയന്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണു പിടിയിലായത്. 12, 9 വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതാണ് കേസ്.   പെരുമ്പാവൂരിലെ വാടക…

    ‘എനിക്കും പേടിയുണ്ട്, എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള പെൺകുഞ്ഞ്: ഞങ്ങളിലാരെങ്കിലും മരിച്ചുവീണാൽ അതിനുത്തരവാദികൾ അവരായിരിക്കും’

    Spread the love

    Spread the loveഉല്ലല (വൈക്കം)∙ ‘എനിക്കും പേടിയുണ്ട്. എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള എന്റെ പെൺകുഞ്ഞ്, പിന്നെ ഞാനും. ഞങ്ങളിലാരെങ്കിലും ഇപ്പോൾ താമസിക്കുന്ന ഷെഡിനുള്ളിൽ മരിച്ചുവീണാൽ അതിനുത്തരവാദികൾ അച്ഛന്റെ മരണത്തിനു പിന്നിലുള്ളവരായിരിക്കും’ – സിപിഐ നേതാക്കൾക്കെതിരെ ഫെയ്സ്ബുക്കിൽ വിഡിയോ ഇട്ടതിനു…

    Leave a Reply

    Your email address will not be published. Required fields are marked *