ലൈംഗിക പീഡനം നേരിട്ടെന്ന് വനിതാ ജീവനക്കാരുടെ പരാതി; ഐടി കമ്പനിയിലെ ആറ് പേർ അറസ്റ്റിൽ

Spread the love

മുംബൈ∙ നാസിക്കിലെ ഐടി കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെത്തുടർന്ന് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി പീഡനം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.

 

ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഒൻപതു കേസുകളാണ് ഇവർക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളിൽ ഒരാൾ വിവാഹവാഗ്ദാനം നൽകി ഒരു വനിതാ ജീവനക്കാരിയെ പലതവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ മറ്റു പ്രതികൾ ജീവനക്കാരിയെ മോശമായ രീതിയിൽ സ്പർശിക്കുകയും അവരെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇതിലാണ് ഒരു കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരി നൽകിയ വിവരങ്ങൾ അനുസരിച്ച്, സമാനമായ പീഡനം നേരിട്ട മറ്റു വനിതാ ജീവനക്കാരെ പൊലീസ് കണ്ടെത്തി. അവരോട് പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു.

 

കമ്പനിയിലെ മേലുദ്യോഗസ്ഥനോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും, പ്രതികളുടെ പ്രവൃത്തികൾക്ക് കൂട്ടുനിന്നെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾ ഒരു പുരുഷ ജീവനക്കാരന്റെ മതത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ ഏപ്രിൽ 10 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റൊരു പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കമ്പനിയിൽ മുന്നൂറോളംപേർ ജോലി ചെയ്യുന്നുണ്ട്.

  • Related Posts

    കാമുകനെ വിവാഹം കഴിച്ചു, യുവതിയെ കൊന്ന് വീട്ടുകാർ; ആത്മഹത്യയാക്കാൻ ശ്രമം, ഒത്താശ ചെയ്ത് പൊലീസുകാരൻ

    Spread the love

    Spread the loveഅമരാവതി ∙ ആന്ധ്രപ്രദേശിൽ കാമുകനെ വിവാഹം കഴിച്ചതിനു യുവതിയെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആത്മഹത്യയാക്കാൻ ശ്രമം. കഴിഞ്ഞ മാസം മാച്ചെർല നഗരത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ചൗഡേശ്വരി എന്ന യുവതി തന്റെ വീട്ടുകാരുടെ…

    ബാറിൽ വച്ച് തർക്കം; കൊല്ലത്ത് യുവാവിനെ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി

    Spread the love

    Spread the loveകടയ്ക്കൽ (കൊല്ലം) ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന വയലാ ശരത് മന്ദിരത്തിൽ ശരത് (38) ആണ് മരിച്ചത്. വൈകിട്ട് 5.30ന് കടയ്ക്കൽ മേലേ പന്തളംമുക്കിലാണ് സംഭവം. പ്രതികളെ പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *