‘മാതാപിതാക്കളെ ധിക്കരിച്ച് അവൾ വന്നു, പ്രണയ വിവാഹം; ഞാൻ ഭാര്യയായി അംഗീകരിച്ചത് 15 വർഷത്തിനു ശേഷം’

Spread the love

കുടുബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും ഗായകനും ഗാനരചയിതാവുമായ പിയുഷ് മിശ്ര. തന്റെ ആത്മകഥയായ ‘തുമാരി ഓഖത്ത് ക്യാ ഹേ, പിയുഷ്’– എന്ന പുസ്തകത്തിലാണ് വിവാഹജീവിതത്തെ കുറിച്ചുള്ള പിയുഷിന്റെ തുറന്നു പറച്ചിൽ. ഭർത്താവെന്ന നിലയിലേക്കുള്ള തന്റെ വളർച്ച, ഭാര്യ പ്രിയയുമായുള്ള ബന്ധം, പിന്നീട് സ്വയം ഉണ്ടായ മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം പിയുഷ് പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്. പുസ്തകവുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുൻപ് താൻ നല്ലൊരു ഭർത്താവായിരുന്നില്ലെന്നും പിയുഷ് പറഞ്ഞു.

 

‘‘ഇന്ന് ഞാൻ നല്ലൊരു ഭർത്താവാണ്. മുൻപ് അങ്ങനെയായിരുന്നില്ല. ഒരു ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നില്ല. വിവാഹം എന്നത് വളരെ വലിയ ഒരു ഉത്തരവാദിത്തമാണ്. ഇരുപതാം വയസ്സിൽ നിങ്ങളൊരു പ്രണയത്തിലകപ്പെട്ടിട്ടുണ്ടെങ്കിൽ അതിലൊരു യുക്തിയും ഉണ്ടായിരിക്കില്ല. പക്ഷേ, ആ യുക്തിയില്ലായ്മ തന്നെയാണ് പ്രണയത്തിന്റെ ഭംഗി. പക്ഷേ, നിങ്ങൾക്കൊപ്പം വളരാൻ തയാറായ ഒരു വ്യക്തിയുമായാണ് 35നു ശേഷം നിങ്ങൾ പ്രണയത്തിലാകുന്നത്. നിങ്ങൾക്കൊപ്പം വളർന്ന ഒരു വ്യക്തിയുമായി പ്രണയത്തെ നിങ്ങൾ പുനർ നിർവചിക്കും. ’’– പിയുഷ് മിശ്ര പറഞ്ഞു.

 

വിവാഹ ജീവിതവുമായി പൊരുത്തപ്പെടാൻ വർഷങ്ങളെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഞാൻ ഒരു ഭർത്താവാണെന്ന് ബോധ്യപ്പെടാൻ ദീർഘ കാലം എടുത്തു. അവളെ ഭാര്യയായി അംഗീകരിക്കാൻ ഏകദേശം 15 വർഷമെടുത്തു. അത്രയും കാലം അവൾ ഒരു സ്ത്രീ മാത്രമായിരുന്നു. എന്റെ കുട്ടികളെയും എന്നെയും വീടും പരിപാലിക്കുന്ന കേവലം ഒരു സ്ത്രീ. അതിൽ കൂടുതൽ ഒരു ബന്ധവും എനിക്ക് അവളുമായി ഉണ്ടായിരുന്നില്ല. ഞാൻ വരണ്ട ഒരു മനുഷ്യനായിരുന്നു. പ്രിയയോടു മാത്രമായിരുന്നില്ല. ചുറ്റുമുള്ള എല്ലാത്തിനോടും അങ്ങനെയായിരുന്നു. ഒന്നിനോടും എനിക്ക് പ്രത്യേകിച്ചൊരു വികാരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ 15 വർഷമായി ഞാൻ വിപാസന പരിശീലിക്കുന്നു. നമ്മളുമായി ഇടപഴകുന്ന വ്യക്തിക്കും കഷ്പ്പാടുണ്ടെന്നും അവർ സഹാനുഭൂതി അർഹിക്കുന്നുണ്ടന്നും എനിക്ക് തോന്നിത്തുടങ്ങി. അതിനു മുൻപ് ഞാനൊരു വിചിത്ര മനുഷ്യനായിരുന്നു. ജോലിയാണ് എന്നെ രക്ഷിച്ചത്. അല്ലെങ്കിൽ ഞാൻ പൂർണമായും ഒറ്റപ്പെടുമായിരുന്നു.’’

 

ഭാര്യ അത്രമാത്രം സ്നേഹിക്കുന്നതിനാലാണ് ഇക്കാലയളവിൽ തന്നെ ഉപേക്ഷിച്ചു പോകാതിരുന്നതെന്നും പിയുഷ് വ്യക്തമാക്കി. ‘‘വീടും വീട്ടുകാരെയും ഉപേക്ഷിച്ചാണ് അവൾ എനിക്കൊപ്പം വന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് എന്നെ വിവാഹം ചെയ്തത്. എനിക്ക് വേണ്ടി അവൾ എല്ലാം സഹിച്ചു. എന്തുവന്നാലും നിങ്ങളെ ഉപേക്ഷിക്കില്ല. നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ, എനിക്ക് നിങ്ങളെ ഉപേക്ഷിക്കാനാകില്ല–എന്നാണ് അവൾ എന്നോടു പറഞ്ഞത്. അവളുടെ ആത്മസമർപ്പണം കൊണ്ടാണ് അവളിപ്പോഴും എനിക്കൊപ്പം തുടരുന്നത്. ഇപ്പോൾ എനിക്കതു മനസ്സിലാകുന്നു. വിവാഹജീവിതത്തിൽ അതൊരു വലിയ കാര്യമാണ്. ഞാൻ ഭാഗ്യവാനാണ്.’’

 

‘‘എന്റെ തെറ്റുകൾ മനസ്സിലായപ്പോള്‍ ഒരു ദിവസം ഞാൻ അവളുടെ അരികിലിരുന്ന് ദീർഘനേരം സംസാരിച്ചു. ആ സമയം ഞങ്ങളിരുവരും കരയുകയായിരുന്നു. മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെ ഞങ്ങളിരുവർക്കും തോന്നി. നിങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടാകാം. കുറച്ചു തെറ്റുകൾ ഞാനും ചെയ്തു. ഈ വിഷയം നമുക്ക് ഇവിടെ നിർത്താമെന്ന് അവൾ പറഞ്ഞു. ഞങ്ങൾ രണ്ടു പേരുടെയും ജീവിതം മെച്ചപ്പെടാനുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയത്. ചിലകാര്യങ്ങൾ പരസ്പരം തുറന്നു പറയാനുണ്ടായിരുന്നു. തുടക്കത്തിൽ ഞങ്ങളിരുവർക്കും അതൊരു ഷോക്കായിരുന്നു. ജീവിതം ഒന്നു മെച്ചപ്പെടാൻ അഞ്ചാറു വർഷം എടുത്തു. ഇപ്പോള്‍ പരസ്പരം ഒന്നും മറയ്ക്കാനില്ല. ജീവിതം അൽപം കൂടി മനോഹരമായി.’’– പിയുഷ് മിശ്ര വ്യക്തമാക്കി.

 

1995ലാണ് ആർക്കിടെക്റ്റായ പ്രിയ നാരായണനെ പിയുഷ് മിശ്ര വിവാഹം ചെയ്തത്. ജോഷ്, ജെയ് എന്നിങ്ങനെ രണ്ട് ആൺമക്കളും ദമ്പതികൾക്കുണ്ട്

  • Related Posts

    അദ്ഭുതമോ ഞെട്ടലോ തോന്നുന്നില്ല, ഇതിനു മുമ്പ് അവര്‍ ചെയ്ത തെറ്റുകൾക്ക് വില കൊടുക്കേണ്ടി വന്നിട്ടില്ല: രഞ്ജിത്തിന്റെ അറസ്റ്റിൽ പാർവതി

    Spread the love

    Spread the loveസിനിമാ മേഖലയെ പിടിച്ചുകുലുക്കിയ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ, തൊഴിലിടങ്ങളിലെ പുരുഷാധിപത്യത്തിനും സുരക്ഷാ വീഴ്ചകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടി പാർവതി തിരുവോത്ത്. കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാത്തത് അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തതുകൊണ്ടാണെന്നും, രഞ്ജിത്തിന്റെ അറസ്റ്റ് തനിക്ക് ഒരു അദ്ഭുതമല്ലെന്നും പാർവതി…

    വിവാഹവും കുട്ടികളും വേണ്ടെന്നു വച്ചു, എന്നിട്ടും ഞാൻ നേരിടുന്ന ശാരീരിക വെല്ലുവിളി: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

    Spread the love

    Spread the loveപ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക-മാനസിക വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നാൽപ്പതുകളിൽ എത്തിയപ്പോൾ ജീവിതത്തിലും ശരീരത്തിലും വന്ന അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ച് താരം മനസ്സ് തുറന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *