ചുരം റോഡിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്; പൊലീസ് ഉദ്യോഗസ്ഥനെയും ഇടിച്ചിട്ടു

Spread the love

അഗളി ∙ ആനമൂളി ചെക്പോസ്റ്റ് തകർത്ത് വാഹനം കടന്ന സംഭവത്തിൽ അട്ടപ്പാടി ചുരം റോഡിൽ രാവിലെ 5.30നും 6.30നും ഇടയിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്. ചുരത്തിൽ വാഹനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചിടുകയും ചെയ്തിരുന്നു. സംഭവത്തിൽ 3 കേസ് എടുത്തെങ്കിലും ഡ്രൈവറെ പിടികൂടാനായിട്ടില്ല. 6ന് രാവിലെ ആനക്കട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനു പിന്നാലെയാണ് ആനമൂളി സ്വദേശി ഓടിച്ചിരുന്ന കാർ ആനമൂളിയിലെ വനംവകുപ്പിന്റെ ചെക്പോസ്റ്റ് കടന്നത്. മദ്യം കടത്തുന്നുവെന്ന വിവരം പൊലീസിൽനിന്ന് ലഭിച്ചതിനെ തുടർന്ന് മുക്കാലിയിലെ ചെക്പോസ്റ്റ് അടച്ചിരുന്നു. തുടർന്നു കാർ തിരിച്ച് മറ്റൊരു വഴിയിലൂടെ കടക്കാൻ ശ്രമിച്ചു.

 

ഇവിടെ കാത്തുനിന്നിരുന്ന ഡാൻസാഫ് ടീം തടയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സിപിഒ ജാഫറിന് പരുക്കേറ്റു. തിരികെ ചുരത്തിലൂടെ പാഞ്ഞ് ആനമൂളിയിലെ ചെക്പോസ്റ്റിലെത്തി. ചെക്പോസ്റ്റ് അടച്ച് വനംവകുപ്പ് ജീവനക്കാർ കാത്തുനിൽക്കുന്നത് കണ്ട് തിരിച്ചെങ്കിലും ഇതിനകം പൊലീസ് വാഹനം പിറകിലെത്തിയിരുന്നു. കുടുങ്ങിയെന്ന് ഉറപ്പായതോടെ നടുറോഡിൽ കാർ തിരിച്ച് ചെക്പോസ്റ്റിലെ ക്രോസ്ബാർ ഇടിച്ചു തകർത്തു കടക്കുകയായിരുന്നു. വാഹനം പിന്നീട് പൊലീസ് പിടികൂടി. തോളിലും കൈമുട്ടിലും എല്ലിന് പൊട്ടലുൾപ്പെടെ പരുക്കുകളുള്ള സിപിഒ ജാഫർ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

  • Related Posts

    കാത്തിരിപ്പ് വിഫലം; വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveബെംഗളൂരു ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ…

    ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

    Spread the love

    Spread the love    *ന്യൂഡല്‍ഹി:* ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *