കെഎസ്ആർടിസിയുടെ ‘വിഷുക്കെണി’; എറണാകുളത്തെത്താൻ 5,000 രൂപ, കുതിച്ചുയർന്ന് വിമാന നിരക്കും

Spread the love

ചെന്നൈ ∙ വിഷുവിന് നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികളെ കെഎസ്ആർടിസി പിഴിയുന്നു. ഏറ്റവും കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന 10ന് എറണാകുളം ബസിൽ 5000 രൂപയാണു ചാർജ്. തുടർന്നുള്ള ദിവസങ്ങളിലും 2,000ത്തിനു മുകളിലാണു ചാർജ്. പുതുതായി നിരത്തിലിറക്കിയ എസി സ്ലീപ്പർ ബസിലാണ് ഡൈനമിക് പ്രൈസിങ് എന്ന പേരിൽ കൊള്ളനിരക്ക് ഈടാക്കുന്നത്.

 

രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്നു പുറപ്പെടുന്ന ബസിൽ 1,640 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. എന്നാൽ വെള്ളിയാഴ്ചത്തെ (10) ചാർജ് 2,456 രൂപയാണ്. 11നും 13നും 2179 രൂപ. യാത്രക്കാർ കുറവുള്ള 12, 14 ദിവസങ്ങളിൽ 1640 രൂപ മാത്രമാണ് ഈടാക്കുന്നത്. ട്രെയിനിൽ ടിക്കറ്റ് ലഭ്യമല്ലാത്തതിനാലും വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതിനാലും കൂടിയ ചാർജ് നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്നു പുറപ്പെടുന്ന ബസ് ഗുഡുവാഞ്ചേരി, സിംഗപെരുമാൾ കോവിൽ, തിണ്ടിവനം, വില്ലുപുരം, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, അങ്കമാലി, വൈറ്റില ഹബ് വഴിയാണ് സർവീസ്. രാവിലെ 8.30ന് സൗത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തും.

 

10ന് വൈകിട്ട് 6.30ന് നോൺ എസി സൂപ്പർ ഡീലക്സ് എയർ ബസും സർവീസ് നടത്തുന്നുണ്ടെങ്കിലും പുറപ്പെടുന്ന സമയം കണക്കിലെടുക്കുമ്പോൾ 8.30നുള്ള സ്ലീപ്പർ ബസാണു മിക്കവർക്കും അനുയോജ്യം. 6.30ന് കിലാമ്പാക്കത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.25ന് എറണാകുളത്തെത്തും. 1,261 രൂപയാണു ചാർജ്.

 

∙ കുതിച്ചുയർന്ന് വിമാന നിരക്ക്

 

വിഷുവിന് നാട്ടിലെത്താൻ വിമാന സർവീസുകൾ തിരക്കിയവരുടെ കണ്ണ് തള്ളിച്ചാണു ടിക്കറ്റ് ചാർജ്. തിരുവനന്തപുരത്തേക്ക് 10, 11 തീയതികളിൽ 7,433 രൂപ, 12, 13 തീയതികളിൽ 6,724, 14ന് 7091 രൂപ എന്നിങ്ങനെയാണു ചാർജ്. കൊച്ചിയിലേക്ക് 10ന് 6913, 11ന് 6782, 12ന് 6329. 13നും 14നും 5,130 രൂപയാണെന്നതു നേരിയ ആശ്വാസമാണ്. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ചാർജ് ‘അതുക്കും മേലെ’യാണ്. കോഴിക്കോട്ടേക്ക് 10ന് 7174, 11ന് 8208, 12ന് 9396, 13ന് 6782. കണ്ണൂരിലേക്ക് 10ന് 12,000ന് മുകളിലും 12ന് 10,000ന് മുകളിലുമാണ് ചാർജ്.

  • Related Posts

    ഇന്ത്യ വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും: ഖ്വാജ ആസിഫ്

    Spread the love

    Spread the loveലാഹോർ ∙ ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ…

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *