‘മക്കളെ കാണാൻ ഇനി അവർ വരില്ല’; ദമ്പതികളുടെ മൃതദേഹം ആലിംഗനം ചെയ്ത നിലയിൽ, നോവായി സന്ദേശം

Spread the love

ബ്യൂനസ് ഐറിസ്∙ ‘മഴ കഴിയുന്നത് വരെ കാത്തിരിക്കുക, ഉടനെ വരും’– മക്കളെ നോക്കാൻ വന്ന യുവതിക്ക് യുവദമ്പതികൾ അയച്ചത് അവരുടെ അവസാന സന്ദേശമായി മാറി. വടക്കൻ അർജന്റീനയിലെ ടാഫി വീജോയിൽ നടന്ന വിവാഹത്തിന് ശേഷം മക്കളുടെ അടുത്തേക്ക് മടങ്ങുന്നതിനിടെയാണ് മരിയാനോ റോബിൾസ് (28), സോളാന അൽബോർനോസ് (32) എന്നിവർ മക്കളെ നോക്കാൻ വന്ന യുവതിക്ക് സന്ദേശം അയച്ചത്.

 

പെരുമഴയും കൊടുങ്കാറ്റും കാരണം ദമ്പതികൾ യാത്ര ചെയ്തിരുന്ന കാർ ഒഴുകിപ്പോയതാണ് അപകട കാരണം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വിവാഹ റിസപ്ഷൻ കഴിഞ്ഞ് ഇവർ തിരികെ പോയത്. ഏറെ നേരമായിട്ടും എത്താതിരുന്നതോടെ ആശങ്കാകുലരായ ബന്ധുക്കളും വിവാഹത്തിലെ അതിഥികളും സമൂഹമാധ്യമത്തിലൂടെ സഹായം തേടി.

 

മണിക്കൂറുകൾക്ക് ശേഷം, ഇവർ സഞ്ചരിച്ചിരുന്ന കാർ കുഴിയിൽ തലകീഴായി കിടക്കുന്ന നിലയിൽ കണ്ടെത്തി. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിയാനോ സിവിൽ സർവീസ് ഉദ്യോഗസ്ഥനും സോളാന സർക്കാർ സേവിങ്സ് ബാങ്കായ കാജ പോപ്പുലർ ഡി അഹോറോസിലെ ജീവനക്കാരിയുമായിരുന്നു. അഞ്ചും ഒമ്പതും മാസം പ്രായമുള്ളവരാണ് ഇവരുടെ കുട്ടികൾ. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    ആര്‍ട്ടെമിസ് II: ഓറിയോണ്‍ പേടകം ചന്ദ്രന് സമീപത്ത്, ദൃശ്യങ്ങള്‍ പങ്കുവെച്ച് മസ്‌ക്

    Spread the love

    Spread the loveആധുനികകാലത്തെ ബഹിരാകാശ പര്യവേക്ഷണത്തിലെ നിര്‍ണായകമായ ഒരു അധ്യായം കുറിച്ചിരിക്കുകയാണ് നാസയുടെ ആര്‍ട്ടെമിസ് II ദൗത്യം. ദൗത്യ സംഘാംഗങ്ങളുമായി ഓറിയോണ്‍ ബഹിരാകാശ പേടകം ചന്ദ്രന് സമീപത്തുകൂടി കടന്നുപോകുന്നതിന്റെ വിഡിയോ പങ്കുവെച്ച് ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് രംഗത്തെത്തി.   ബഹിരാകാശത്തുനിന്നുള്ള…

    കുട്ടികളുടെ വസ്ത്രങ്ങളിലെ കടുംനിറങ്ങൾക്ക് പിന്നിൽ വിഷകരമായ ലോഹങ്ങളാവാമെന്ന് പഠനം

    Spread the love

    Spread the loveകടുംനിറത്തിൽ ആദ്യകാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്നവയാണ് കുട്ടികളുടെ വസ്ത്രങ്ങൾ. എന്നാൽ, കാഴ്ചയിലെ ഭംഗിക്കപ്പുറം ഇവയിൽ ഉയർന്ന അളവിൽ വിഷകരമായ ലോഹങ്ങൾ അടങ്ങിയിട്ടുണ്ടാവാമെന്നാണ് പുതിയ പഠനം പറയുന്നത്. ലെഡ് പോലുള്ള ടോക്സിക് മെറ്റലുകൾ ധാരാളം അടങ്ങിയിട്ടുള്ളവയാണ് ഇവയെന്നും രക്ഷിതാക്കൾ അപകടാവസ്ഥ തിരിച്ചറിയണമെന്നും…

    Leave a Reply

    Your email address will not be published. Required fields are marked *