ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനാപകടം; ദമ്പതികൾ മരിച്ചു

Spread the love

കോഴിക്കോട്∙ ആനക്കാംപൊയിലിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ദമ്പതികൾ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഓട്ടോ ഉടമ കൂടിയായ തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ്(49), ഭാര്യ ബിൻസി(41) എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടത്തിൽ രാവിലെ ഒൻപത് മണിക്കാണ് അപകടം ഉണ്ടായത്. ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം. ഓടിക്കൂടിയ പ്രദേശവാസികൾ ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അതുൽ, അമേയ (ഇരുവരും വിദ്യാർഥികൾ).

  • Related Posts

    വോട്ട് ചെയ്യാൻ വേണ്ടത് 12 ഐഡികൾ; ക്യൂ നിൽക്കുന്നതു മുതൽ ബട്ടൻ അമർത്തുന്നതുവരെ: എന്തൊക്കെ ശ്രദ്ധിക്കണം?

    Spread the love

    Spread the loveതിരുവനന്തപുരം∙ ഇന്നത്തെ കലാശക്കൊട്ടും ഒരു ദിവസത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞാല്‍ കേരളം പോളിങ് ബൂത്തിലേക്ക്. 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ വോട്ടിങ് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിര്‍ണയിക്കപ്പെടും. ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ ഇതിനകം തന്നെ…

    നായ കുരച്ചുചാടി: മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ ആൾ കിണറ്റിൽ വീണു

    Spread the love

    Spread the loveശ്രീകണ്ഠപുരം ∙ മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ ആൾ, നായ കുരച്ചുചാടിയപ്പോൾ പേടിച്ചുമാറുന്നതിനിടെ കിണറ്റിൽവീണു. പയ്യാവൂർ സ്വദേശി കോയാടൻ വീട്ടിൽ രാജനാണ് (56 ) കിണറ്റിൽ വീണത്. പയ്യാവൂർ – വെമ്പുവ റോഡരികിൽ ആൽത്തറയ്ക്കു സമീപത്തെ വീട്ടിൽ രാവിലെ ഒൻപതോടെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *