സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം പുതിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു; അച്ചടക്കം അത്യാവശ്യമെന്ന് യോഗി ആദിത്യനാഥ്

Spread the love

ലഖ്‌നൗ: പ്രതിദിനം 4 മുതല്‍ 6 മണിക്കൂര്‍ വരെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് പുതിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ഒരു വലിയ വെല്ലുവിളിയാണെന്ന് ആദിത്യനാഥ് എടുത്തുപറഞ്ഞു. അമിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഒഴിവാക്കി ആരോഗ്യകരമായ ജീവിതശൈലിയും അച്ചടക്കമുള്ള ദിനചര്യയും പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

 

മാറുന്ന ജീവിതശൈലി, പ്രത്യേകിച്ച് ദിവസവും നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് പുതിയ രോഗങ്ങളിലേക്ക് നയിക്കുന്നു. പ്രമേഹത്തിന്റെ അതിവേഗത്തിലുള്ള വ്യാപനവും വലിയൊരു വെല്ലുവിളിയായി ഉയര്‍ന്നു വന്നിട്ടുണ്ട്,’ ആദിത്യനാഥ് പറഞ്ഞു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ മാത്രം പര്യാപ്തമല്ലെന്നും വ്യാപകമായ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഡോക്ടര്‍മാരിലൂടെ സന്ദേശം ജനങ്ങളിലെത്തുമ്പോള്‍ അതിന്റെ സ്വാധീനം ആഴത്തിലുള്ളതും ശാശ്വതവുമാണെന്ന് ആദിത്യനാഥ് പറഞ്ഞു. ‘ജീവിതശൈലിയിലെ മാറ്റവും ഭക്ഷണത്തിലെ വര്‍ധിച്ചുവരുന്ന മായം ചേര്‍ക്കലുമാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പണ്ട് ആളുകള്‍ കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം പൂര്‍ണ്ണമായും മാറി,’ മുഖ്യമന്ത്രി പറഞ്ഞു.

 

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • Related Posts

    ‘വീട്ടില്‍ പണം കത്തിക്കരിഞ്ഞ നിലയില്‍’; ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ യശ്വന്ത് വര്‍മ രാജിവെച്ചു

    Spread the love

    Spread the loveന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ രാജിവെച്ചു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഊര്‍ജിതമാകുന്നതിനിടെയാണ് യശ്വന്ത് വര്‍മ്മ രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. 140ലധികം ലോക്സഭാ അംഗങ്ങള്‍…

    വിദേശത്ത് നിന്ന് അയക്കുന്ന പണം ഉടന്‍ തന്നെ നാട്ടിലെത്തും; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

    Spread the love

    Spread the loveന്യൂഡല്‍ഹി: വിദേശത്ത് നിന്ന് അയക്കുന്ന പണം വൈകാതെ നാട്ടില്‍ ലഭ്യമാക്കണമെന്ന് ആര്‍ബിഐ. ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ബാങ്കിന് പണം ലഭിച്ചാലുടന്‍ ഉപഭോക്താവിനെ അറിയിക്കണം. ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞാണ് സന്ദേശം ലഭിക്കുന്നതെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *