ആർട്ടെമിസിന്റെ ചാന്ദ്രഗാഥ; ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിട്ട് നാലംഗ സംഘം

Spread the love

ഫ്ലോറിഡ: ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിട്ട് ആർട്ടെമിസ് 2 സംഘം. അപ്പോളോ 13 സംഘത്തിന്റെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. 1970 ഏപ്രിൽ 14ലെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. ചന്ദ്രനിൽ നിന്ന് 20,000 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് ഒറയൺ എന്ന പേടകമുള്ളത്.

 

ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്നിരിക്കുകയാണ് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിട്ട് ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിലേക്ക് കടന്നു. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത് ഇന്നാണ്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തിയത്.

 

ഇനി ചന്ദ്രന്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കാണും. ഇന്ന് അർദ്ധരാത്രിക്ക് ശേഷം സംഘം ചാന്ദ്ര നിരീക്ഷണം തുടങ്ങും. ഏപ്രിൽ 7ന് പുലർച്ചെ 4:14ന് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം നഷ്‌ടപ്പെടും. ഒറയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോകുന്നതിനാലാണ് ഇത്.

 

നാൽപ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടാകില്ല. ഈ സമയം ചന്ദ്രൻ്റെ അപ്പുറത്ത് നിന്ന് ഭൂമി അസ്‌തമിക്കുന്നതും ഉദിക്കുന്നതും യാത്രികർ കാണും. ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാകും.

 

എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാൾ തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാൾ ഭൂമിയിലേക്ക് ഒറയോൺ വന്നിറങ്ങും.

  • Related Posts

    ബന്ദികളെ രക്ഷിക്കാൻ യുഎസ് ഓപ്പറേഷൻ, അന്ന് വിമാനം പൊട്ടിച്ചിതറി; 20 വർഷത്തിനുശേഷം വീണ്ടും തിരിച്ചടി

    Spread the love

    Spread the loveവാഷിങ്ടൻ∙ ഇറാൻ രണ്ട് സൈനിക വിമാനങ്ങൾ വെടിവച്ചിട്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്യപൂർവമായ തിരിച്ചടിയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇറാന്റെ സൈനികശേഷി പൂർണമായും തകർക്കപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.…

    യുദ്ധവിമാനം ഇറാന്‍ വീഴ്ത്തി; പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്, തിരച്ചിൽ

    Spread the love

    Spread the loveടെഹ്റാൻ∙ തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിൽനിന്ന് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തുകടന്നതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. യുദ്ധവിമാനം തകർന്നതായി ഉന്നത യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.…

    Leave a Reply

    Your email address will not be published. Required fields are marked *