കാമുകനെ വിവാഹം കഴിച്ചു, യുവതിയെ കൊന്ന് വീട്ടുകാർ; ആത്മഹത്യയാക്കാൻ ശ്രമം, ഒത്താശ ചെയ്ത് പൊലീസുകാരൻ

Spread the love

അമരാവതി ∙ ആന്ധ്രപ്രദേശിൽ കാമുകനെ വിവാഹം കഴിച്ചതിനു യുവതിയെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആത്മഹത്യയാക്കാൻ ശ്രമം. കഴിഞ്ഞ മാസം മാച്ചെർല നഗരത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ചൗഡേശ്വരി എന്ന യുവതി തന്റെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മാർച്ച് 4ന് കാമുകനെ വിവാഹം കഴിച്ചു. ഇതിനെത്തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് ദമ്പതികൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.

 

മാർച്ച് 15ന് മാച്ചെർല ടൗൺ സർക്കിൾ ഇൻസ്പെക്ടർ ഇവരെ കണ്ടെത്തുകയും, ചൗഡേശ്വരിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിനു ശേഷം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് വീട്ടുകാർ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉറക്കത്തിനിടെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചാണ് ചൗഡേശ്വരിയെ കൊലപ്പെടുത്തിയതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിച്ചതിലുള്ള ദേഷ്യം കാരണം അച്ഛൻ ചന്ദ്രശ്രീനുവും മറ്റൊരു ബന്ധുവും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇവരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

യുവതിയുടെ മാതാപിതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങി കൊലപാതക വിവരം ഒളിപ്പിക്കാനും അവരെ സംരക്ഷിക്കാനും സർക്കിൾ ഇൻസ്പെക്ടർ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുടുംബം നടത്തിയ വലിയ തുകയുടെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഗൂഢാലോചന, കൈക്കൂലി വാങ്ങൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും.

  • Related Posts

    ബാറിൽ വച്ച് തർക്കം; കൊല്ലത്ത് യുവാവിനെ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി

    Spread the love

    Spread the loveകടയ്ക്കൽ (കൊല്ലം) ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന വയലാ ശരത് മന്ദിരത്തിൽ ശരത് (38) ആണ് മരിച്ചത്. വൈകിട്ട് 5.30ന് കടയ്ക്കൽ മേലേ പന്തളംമുക്കിലാണ് സംഭവം. പ്രതികളെ പൊലീസ്…

    കാർ മോഷ്ടിക്കാൻ വ്യവസായിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളി; 3 എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

    Spread the love

    Spread the loveനാഗ്പുർ ∙ കാർ മോഷ്ടിക്കാൻ യുവ വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തിനു സമീപം കുറ്റിക്കാട്ടിൽ തള്ളിയ 3 എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. കെഡികെ കോളജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളാണു പിടിയിലായത്. സ്‌പെയർ പാർട്‌സ് ബിസിനസുകാരനും നാഗ്പുർ വാഡി…

    Leave a Reply

    Your email address will not be published. Required fields are marked *