സമയത്തെച്ചൊല്ലി തർക്കം: ബാറിന് പുറത്ത് വെടിവയ്പ്, ജീവനക്കാരന് അദ്ഭുത രക്ഷപ്പെടൽ

കോട്ടയം ∙ സമയം കഴിഞ്ഞതിനാൽ പുറത്തുപോകണമെന്നാവശ്യപ്പെട്ട ബാർ ജീവനക്കാരനു നേരെ മദ്യപൻ നിറയൊഴിച്ചു. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കൾ രാത്രി 11ന് ആണു സംഭവം. ബാർ സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തേക്ക് ഇറങ്ങണമെന്നും മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തോടു ജീവനക്കാരൻ പറഞ്ഞതാണു പ്രകോപനത്തിനു…

മണ്ണ് നീക്കാൻ കൈക്കൂലി; മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ മണ്ണ് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് കൈയോടെ പിടികൂടി. ക്രിസ്റ്റ്യൻ ജോസാണ് വിജിലൻസ് പിടിയിലായത്. പ്രദേശത്തെ ഒരു ടിപ്പർ ഉടമയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാളെ വിജിലൻസ് സംഘം…

ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ ∙ കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ റിമാൻഡിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും കേസ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെയാണ് വീണ്ടും പോക്സോ േകസ്. കോട്ടയം സ്വദേശിനിയായ…

പ്രായമായവരെ മാത്രം ലക്ഷ്യംവച്ച് സ്വർണ കവർച്ച; കിട്ടുന്ന പണത്തിന് ലഹരിമരുന്ന് വാങ്ങും: യുവാവ് പിടിയിൽ

കോഴിക്കോട് ∙ മോഷ്ടിച്ച വാഹനവുമായി കറങ്ങിനടന്ന് വയോധികരെ ലക്ഷ്യം വച്ച് കവർച്ച നടത്തുന്ന വിരുതൻ പിടിയിൽ. അരീക്കാട് ഉള്ളിശ്ശേരികുന്ന് സ്വദേശി നിവാസ് അലി (36)യെ ആണ് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ്…

എല്ലാം ‘കോംപ്രമൈസാക്കി’: ഭാര്യയോട് ക്ഷമാപണം നടത്തി ഗണേഷ്; പരാതിയില്ലെന്ന് ബിന്ദു

തിരുവനന്തപുരം ∙ വാളകത്തെ തറവാട്ടിൽനിന്നും തിരുവനന്തപുരത്തേക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രതിരിച്ചത് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച ശേഷമെന്ന് സൂചന. ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായ അനുനയ നീക്കം ഭാര്യ അംഗീകരിച്ചതായും…

ഹൈടെക് ക്യാമറകളെ തോൽപ്പിക്കാൻ ‘ലോ-ടെക്’ തന്ത്രം; ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി വാഹന ഉടമകൾ

അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചത് വലിയ പ്രതീക്ഷയോടെയായിരുന്നു. വാഹനങ്ങളുടെ യാത്രാവഴികൾ കണ്ടെത്താനും വേഗം നിരീക്ഷിക്കാനും മനുഷ്യസഹായമില്ലാതെ തന്നെ പിഴ ഈടാക്കാനും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണിവ. എന്നാൽ ഗുജറാത്തിലെ നഗരങ്ങളിൽ ഈ വൻകിട…

ഇന്ധന പ്രതിസന്ധി: ഗാർഹിക ആവശ്യങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാൻ നിർദേശം

    രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളിലേക്ക് കടന്ന് പെട്രോളിയം മന്ത്രാലയം. ഉൽപാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകിയ മന്ത്രാലയം, ഗാർഹിക എൽ പി ജി , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വിതരണത്തിന് മുൻഗണന…

നഴ്‌സുമാരുടെ ന്യായമായ ആവശ്യവും രോഗികളുടെ അവകാശവും നിഷേധിക്കപ്പെട്ടു

    ദിവസങ്ങളായി തുടരുന്ന നഴ്‌സുമാരുടെ സമരത്തിന്റെ പ്രയാസം ഇന്ന് അനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളാണ്. ഐസിയുവുകളും ട്രോമ കെയർ യൂണിറ്റുകളും അടക്കമുള്ള ആരോഗ്യ സേവനങ്ങളിൽ നഴ്‌സുമാരുടെ സേവനം അനിവാര്യമായിരിക്കുമ്പോൾ, പല സ്വകാര്യ ആശുപത്രികളിലും ഗുരുതര അവസ്ഥയിലുള്ള രോഗികൾ പോലും വലിയ ബുദ്ധിമുട്ടുകൾ…

കുഞ്ഞിനെ നോക്കണമെന്ന് സഹയാത്രികനോട് അമ്മ; ട്രെയിനിലെ ശുചിമുറിയിൽ പോയിട്ട് തിരിച്ചെത്തിയില്ല, ഒടുവിൽ…

കോഴിക്കോട്∙ ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി വരാമെന്നു പറഞ്ഞു ശുചിമുറിയിൽ പോയ യുവതി മുങ്ങി. പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 10:10 ന്…

നീതിക്കായുള്ള പോരാട്ടം അവസാനിക്കാതെ മടക്കം; ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

  കേരളത്തെ നടുക്കിയ ജിഷ വധക്കേസിലെ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ സംസ്കരിക്കും.   2016 ഏപ്രിൽ 28-ന് പെരുമ്പാവൂർ…