നീതിക്കായുള്ള പോരാട്ടം അവസാനിക്കാതെ മടക്കം; ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

Spread the love

 

കേരളത്തെ നടുക്കിയ ജിഷ വധക്കേസിലെ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ സംസ്കരിക്കും.

 

2016 ഏപ്രിൽ 28-ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്കിലെ വീട്ടിൽ വെച്ച് മകൾ ജിഷ ക്രൂരമായി കൊല്ലപ്പെട്ടതിന് ശേഷം നീതിക്കായി വർഷങ്ങളോളം നീണ്ട നിയമപോരാട്ടമാണ് രാജേശ്വരി നടത്തിയത്. മകളുടെ മരണശേഷം സർക്കാർ സഹായത്തോടെ ‘ജിഷ ഭവൻ’ എന്ന വീട് നിർമ്മിച്ചു നൽകിയിരുന്നു.

 

ജിഷ വധക്കേസിൽ പ്രതിയായ അസം സ്വദേശി അമീറുൽ ഇസ്‌ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹൈക്കോടതിയും ഈ വിധി ശരിവെച്ചുവെങ്കിലും നിലവിൽ സുപ്രീം കോടതി വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ്. തന്റെ മകളുടെ ഘാതകന് അർഹമായ ശിക്ഷ ലഭിക്കുന്നത് കാണാൻ കാത്തുനിൽക്കാതെയാണ് രാജേശ്വരി മടങ്ങിയത്.

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *