നിയമസഭാ തെരഞ്ഞെടുപ്പ്: കല്‍പ്പറ്റയില്‍ പോലീസ്-കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി

Spread the love

 

 

കൽപ്പറ്റ: നിയമ സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി അരുൺ കെ.പവിത്രന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച്‌ നടത്തി. എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പുതിയ ബസ് സ്റ്റാൻഡ് വരെ നീണ്ടു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ 500 ഓളം സേനാംഗങ്ങൾ അണിനിരന്നു.

അഡിഷണൽ എസ്.പി കെ.എസ്. ഷാജി, ഡി.വൈ.എസ്.പി മാർ, സ്റ്റേഷൻ എസ്.എച്ച്.ഒ മാർ, സബ് ഇൻസ്‌പെക്ടർമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കേന്ദ്ര സായുധ സേന, മഹാരാഷ്ട്ര സ്പെഷ്യൽ ആംഡ് പൊലീസ് സേനാംഗങ്ങളടക്കം പങ്കെടുത്തു. എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസിന്റെ നേതൃത്വത്തിലുള്ള പരിശോധനകൾ കൂടുതൽ ഊർജിതമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജില്ലയിലുടനീളം പട്രോളിംഗ് ശക്തിപ്പെടുത്തുകയും സംസ്ഥാന അതിർത്തികളിൽ പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിർത്തികളിലൂടെ അനധികൃതമായി പണം, സ്വർണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനും പ്രത്യേക സംയുക്ത സ്ക്വാഡിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

  • Related Posts

    മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍ ഘടിപ്പിച്ചു

    Spread the love

    Spread the love    വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലകളില്‍ ആഴ്ചകളോളം ഭീതി പടര്‍ത്തുകയും കര്‍ഷകന്റെ ജീവനെടുക്കുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചു. ആനയുടെ തുമ്പിക്കൈയില്‍ പരിക്കുണ്ടെന്നും കാട്ടില്‍ നിന്ന് സ്വന്തമായി ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍…

    മുട്ടികൊമ്പനെ മയക്കുവെടി വെച്ചു

    Spread the love

    Spread the love  താത്തൂർ സെക്ഷനിൽ ഓനച്ചൻ കവലയിൽ വെച്ചാണ് മയക്കുവെടി വെച്ചത്.ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരുകയായിരുന്നു. മിഷൻ്റെ പതിമൂന്നാം ദിവസമാണ് മയക്കു വെടി വെക്കാൻ സാധിച്ചത്.

    Leave a Reply

    Your email address will not be published. Required fields are marked *