കാർ കിണറിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒൻപതുപേർക്ക് ദാരുണാന്ത്യം

Spread the love

നാസിക്∙ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (30), മകൾ രാഖി (10), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), ആശ അനിൽ ദർഗോഡെ (32), മകൻ ശ്രേയസ് (11), മകൾ സൃഷ്ടി (14), സഹോദരപുത്രി സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.

 

വെള്ളിയാഴ്ച രാത്രി 11:30ന് നാസിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം. ഇൻഡോറിൽ നിന്നുള്ള ഈ കുടുംബം ശിവാജിനഗറിലെ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു. ഇതിനിടെ, നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമാറി സമീപത്തെ കിണറ്റിലേക്ക് വീണു.

 

സംഭവമറിഞ്ഞ ഉടൻ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി. കിണർ പൂർണമായും വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നത് രക്ഷാദൗത്യം ദുഷ്കരമാക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിനുകൾ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്. കാറിൽനിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു. വാഹനത്തിൽ നിന്ന് തെറിച്ചുപോയി വെള്ളത്തിൽ വീണ മറ്റൊരു പെൺകുട്ടിക്കായി പ്രത്യേക തിരച്ചിൽ ആരംഭിച്ചു. ദിൻഡോരി പൊലീസ് കേസെടുത്തു.

  • Related Posts

    ഒറ്റ ഫ്രെയിമില്‍ ഭൂമി; 53 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യ ദൗത്യത്തിനിടെ പകര്‍ത്തിയ ചിത്രം

    Spread the love

    Spread the love  ഒറ്റ ഫ്രെയിമില്‍ ഭൂമിയെ പകര്‍ത്തിയ അത്യപൂര്‍വ്വമായ ഭൂമിയുടെ ചിത്രം ആര്‍ട്ടെമിസ് 2 സംഘം പുറത്തുവിട്ടു.53 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യ ദൗത്യത്തിനിടെ പകര്‍ത്തിയ ചിത്രമെന്ന കീര്‍ത്തിക്ക് ഈ ചിത്രം അര്‍ഹമായി. 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്പോളോ 17 ദൗത്യത്തിനിടെ…

    കളിക്കിടെ അശ്ലീല ഭാഷാ പ്രയോഗം! അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാൻ ബിസിസിഐ; വൻതുക പിഴ ചുമത്തി

    Spread the love

    Spread the loveമുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിലെ മോശം ഭാഷാ പ്രയോഗത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറച്ച് ബിസിസിഐ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അച്ചടക്കം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അഭിഷേകിനെതിരെ…

    Leave a Reply

    Your email address will not be published. Required fields are marked *