നാളെ മുതല്‍ പാന്‍കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയേണ്ടതെല്ലാം

Spread the love

 

 

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ നാളെ മുതല്‍ മാറ്റം. നിലവില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതി. എന്നാല്‍ നാളെ മുതല്‍ അപേക്ഷകര്‍ ജനനത്തീയതി തെളിയിക്കാനായി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം. കൂടാതെ പുതിയ ആദായ നികുതി ചട്ടം അനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ ആവശ്യമായി വരുന്ന ഇടപാടുകളുടെ പരിധിയില്‍ ഇളവ് വരും.

 

 

 

കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് പാനുമായി ബന്ധപ്പെട്ട് പരിഷ്‌കരണം കൊണ്ടുവന്നത്. പുതിയ പാന്‍ ചട്ടം കാലതാമസം, അധിക പേപ്പര്‍വര്‍ക്കുകള്‍, ബാങ്കിങ്, നികുതി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അപേക്ഷകര്‍ ജനനത്തീയതിയുടെ തെളിവായി അപേക്ഷകര്‍ ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവ കൂടി അധിക രേഖയായി സമര്‍പ്പിക്കണം. എന്നാല്‍ മാര്‍ച്ച് 31 വരെ ആധാര്‍ ഉപയോഗിച്ച് മാത്രം അപേക്ഷിക്കാം. അതിനുശേഷം, മികച്ച പരിശോധന ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രക്രിയ കര്‍ശനമാക്കുന്നത്.

 

പുതിയ ആദായനികുതി ചട്ടം അനുസരിച്ച് പഴയതിന് പകരം പുതിയ പാന്‍ അപേക്ഷാ ഫോമുകള്‍ വരും.ചില അപേക്ഷകര്‍ക്ക് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടാണ് അപേക്ഷ ഫോമില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ആദായനികുതി ചട്ടവുമായി ചേര്‍ന്നുപോകുന്നതിനാണ് ഫോമില്‍ മാറ്റം വരുത്തിയത്.

 

ഇടപാടുകള്‍ക്കുള്ള പാന്‍ ആവശ്യകതയിലെ മാറ്റങ്ങള്‍

 

കാഷ് ഡെപ്പോസിറ്റുകള്‍/പിന്‍വലിക്കലുകള്‍: ഒരു വര്‍ഷത്തില്‍ ആകെ 10 ലക്ഷം രൂപ കവിയുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്

 

സ്വത്ത് ഇടപാടുകള്‍: 20 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ് (മുമ്പ് 10 ലക്ഷം രൂപ)

 

വാഹന വാങ്ങലുകള്‍: 5 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ്

 

ഹോട്ടല്‍ പേയ്‌മെന്റുകള്‍: പരിധി 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു

 

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളില്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ ചെറിയ ഇടപാടുകള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് മാറ്റം കൊണ്ടുവന്നത്.

  • Related Posts

    എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

    Spread the love

    Spread the loveമുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.   രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര…

    ഫെബ്രുവരിയിൽ വിവാഹം; പിന്നാലെ സ്ത്രീധനപീഡനം: സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി…

    Leave a Reply

    Your email address will not be published. Required fields are marked *