സമയത്തെച്ചൊല്ലി തർക്കം: ബാറിന് പുറത്ത് വെടിവയ്പ്, ജീവനക്കാരന് അദ്ഭുത രക്ഷപ്പെടൽ

Spread the love

കോട്ടയം ∙ സമയം കഴിഞ്ഞതിനാൽ പുറത്തുപോകണമെന്നാവശ്യപ്പെട്ട ബാർ ജീവനക്കാരനു നേരെ മദ്യപൻ നിറയൊഴിച്ചു. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കൾ രാത്രി 11ന് ആണു സംഭവം. ബാർ സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തേക്ക് ഇറങ്ങണമെന്നും മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തോടു ജീവനക്കാരൻ പറഞ്ഞതാണു പ്രകോപനത്തിനു കാരണം. സംഘത്തിലെ രണ്ടുപേർ ചേർന്നു ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ബാറിൽനിന്നു പുറത്തിറങ്ങിയ സംഘാംഗങ്ങളിലൊരാൾ ബാറിന്റെ പാർക്കിങ് ഏരിയയിൽവച്ച് ബാർ ജീവനക്കാരനു നേരെ തോക്കുചൂണ്ടി.

 

സംഘത്തിലെ മറ്റു രണ്ടുപേർ ചേർന്നു പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മദ്യപൻ വെടിയുതിർത്തു. ബാർ ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതോടെ, സംഘം സ്ഥലത്തുനിന്നു കടന്നുകളഞ്ഞെന്നും ബാർ മാനേജ്മെന്റ് ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ചെന്നാണു പൊലീസ് നിഗമനം.

 

കേസെടുത്തെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. ബാർ ജീവനക്കാരായ യുവതികളോടു മദ്യപസംഘത്തിലെ രണ്ടുപേർ മോശമായി പെരുമാറിയതാണു തർക്കത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്.

  • Related Posts

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    പാൽകറക്കാൻ നിൽക്കുമ്പോൾ മുളകുപൊടിയെറിഞ്ഞു; വെട്ടി പരുക്കേൽപിച്ച ശേഷം സ്വർണ കവർച്ച

    Spread the love

    Spread the love  ചിറയിൻകീഴ് ∙കടയ്ക്കാവൂരി‍ൽ വീട്ടമ്മയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4ന് വീടിനോടു ചേർന്നുള്ള പശുഫാമിൽ പാൽകറക്കാനായി നിൽക്കുമ്പോഴാണു ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *