സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തു. തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം, സിയാദ്, ഷാമില്‍ , നിയാസ്, അഫ്‌സല്‍, ദായിസ, ഇര്‍ഫാന്‍ , ഫര്‍ഹാന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഏപ്രില്‍ ഒന്നിന് അര്‍ധരാത്രിയോടെ തലപ്പുഴ ചുങ്കം ടൗണില്‍ വെച്ച് മാനന്തവാടി ആറാട്ടുതറ സ്വദേശിയായ 17 കാരനെയും, രണ്ട് സുഹൃത്തുക്കളെയും തലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും കലാപം ഉണ്ടാക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസ്.






